Friday, November 19, 2021

സൂഫികളുടെ മൊഴിമുത്തുകൾ (321-325) || Sufi Quotes in Malayalam || Alif Ahad | സൂഫി | Ahmed Al Gazzali | Yafiee | Kadayikkal | അഹ്മദുൽ ഗസ്സാലി | യാഫിഈ | കടായിക്കൽ

(321)

എന്റെ
ഗുരു
അബൂബക്കർ 
നസ്സാജ് 
ത്വൂസി (റ)
ഒരിക്കൽ
നാഥനോട്
ചോദിച്ചു.
നാഥാ...
എന്നെ
സൃഷ്ടിച്ചതിന്
പിന്നിലെ
ലക്ഷ്യം
എന്താണ്?

അപ്പോൾ
നാഥനിൽ
നിന്നുള്ള
മറുപടി
വന്നു :
നിന്നെ
സൃഷ്ടിച്ചതിന്
പിന്നിലെ
ലക്ഷ്യം
എന്തെന്നാൽ,
നിന്റെ
ആത്മാവിന്റെ
കണ്ണാടിയിൽ
നീ
എന്നെ
കാണലും
നിന്റെ
ഹൃദയത്തിൽ
എന്നോടുള്ള
പ്രണയം
ഉണ്ടാവലുമാണ്.

അഹ്മദുൽ ഗസ്സാലി (റ)
_________________________

(322)

നാഥൻ
എനിക്കു
നൽകിയ
അനുഗ്രഹങ്ങൾക്ക്
ഞാൻ
നന്ദി
ചെയ്യുന്നു
എങ്കിൽ
നന്ദി
ചെയ്യുക
എന്ന
പ്രവൃത്തിയും
അവൻ
എനിക്ക്
നൽകിയ
അനുഗ്രഹമാണ്.
അപ്പോൾ
ഞാൻ
അതിനു
പകരമായി
പിന്നെയും
നന്ദി
ചെയ്യേണ്ടിയിരിക്കുന്നു.
അതിനാൽ,
ദിനങ്ങൾ
എത്ര
കഴിഞ്ഞാലും
ആയുസ്
തീർന്നാലും
നാഥന്റെ
ഔദാര്യം
കൊണ്ടല്ലാതെ
എന്റെ
കൃതജ്ഞത
എങ്ങനെ
പൂർണ്ണത
കൈവരിക്കാനാണ്.

~ ഒരു സൂഫീകവി
_________________________

(323)
നഫ്സ്
ദുൻയാവിന്റെ
ആഗ്രഹങ്ങളെ 
തൊട്ടെല്ലാം
ഒഴിഞ്ഞ്
നിന്നപ്പോൾ
അവൾ
ദേഹേച്ഛയെ
തൊട്ട്
മൃതിയടഞ്ഞു.
അപ്പോൾ
കണ്ണുനീർ
തുള്ളികൾ
അവളുടെ
മയ്യിത്ത്
കുളിപ്പിച്ചു.
അവളുടെ
സൽപ്രവർത്തികൾ
അവളുടെ
മേൽ
മയ്യിത്ത്
നിസ്കരിച്ചു.
പശ്ചാതാപമെന്ന
തൂവെള്ള
വസ്ത്രം
കൊണ്ടായിരുന്നു
അവളെ
കഫൻ
ചെയ്യപ്പെട്ടത്.
വിലയനത്തിലേക്കുള്ള
പുനരുത്ഥാനമെന്ന
മയ്യിത്ത്കട്ടിലിൽ
അവളെ
വഹിക്കപ്പെട്ടു.
ഏകാന്തത
എന്ന
ഭൂമിയിൽ
കുഴിച്ച
ആരുമറിയാത്ത
ഒരു
ഖബ്റിലേക്ക്
അവളെ
കൊണ്ടുപോകപ്പെട്ടു.
                                  
~ യാഫിഈ (റ)
_________________________

(324)
അങ്ങനെ
വാളിന്റെ
മൂർച്ഛയെക്കാൾ
നേർമ്മയുള്ള
ധർമ്മത്തിന്റെ
ഋജുവായ
സ്വിറാത്
പാലത്തിലൂടെ
അവൾ
നടന്നു.
പാലത്തിൽ
നിന്നും
തെന്നി
വീണാൽ
പ്രണയഭാജനത്തിന്റെ
തിരുസന്നിധിയിൽ 
നിന്നുള്ള
അകൽച്ചയെന്ന
നരകത്തീയിലേക്ക്
അവൾ
പതിക്കും.
ഇനി
പാലത്തിൽ
നിന്നും
തെറ്റാതെ
ഇളകാതെ
വിട്ട്കടന്നാൽ
പ്രേമഭാജനത്തിന്റെ
തിരുസാമീപ്യത്തിലേക്ക്
അവൾ
ചേർന്നു.
ആത്യന്തിക
വിജയം
കരസ്ഥമാക്കി.

~ യാഫിഈ (റ)
_________________________

(325)
മലികുൽ
മുലൂകിനെ
കാണാനേ..
മഹ്ശറ
വിട്ട്
കടക്കേണേ..
വലിയൊരു
പാലം
കടക്കെണമെന്നത്
മരിച്ചോർക്കല്ലട
ശൈത്താനേ..

~ കടായിക്കൽ (റ)
_________________________

1 comment:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...