Saturday, October 23, 2021

ഞാൻ ഒരു വിദ്യാർത്ഥിയാണ് | Free Persian Language Course in Malayalam | Let's Learn Persian | Alif Ahad Academy

പേർഷ്യൻ ഭാഷയിൽ ഞാൻ എന്നതിന് من (മൻ) എന്നാണ് പറയുക എന്ന് കഴിഞ്ഞ പാഠത്തിൽ നാം പഠിച്ചു.

ഇനി അതു വച്ച് ചില ഉദാഹരണങ്ങൾ കൂടി പഠിച്ച് പരിശീലിച്ചാൽ من എന്നത് നാം പിന്നെ ഒരിക്കലും മറക്കില്ല.
വായിക്കുന്നതോടൊപ്പം എഴുതുക കൂടി ചെയ്താൽ നമുക്ക് പെട്ടന്ന് പഠിച്ചെടുക്കാം.

ഉദാഹരണങ്ങൾ:

من دانشجو هستم
_മൻ ദാനിശ്ജൂ ഹസ്തം

(ഞാൻ ഒരു വിദ്യാർത്ഥിയാണ്)
________________________
من معلم هستم
_മൻ മുഅല്ലിം ഹസ്തം

(ഞാൻ ഒരു അധ്യാപകനാണ്)
________________________
من راننده هستم
_മൻ റാനെന്തെ ഹസ്തം

(ഞാൻ ഒരു ഡ്രൈവറാണ്)
________________________
من پسر هستم
_മൻ പെസർ ഹസ്തം

(ഞാൻ ഒരു ആൺകുട്ടിയാണ്)
________________________
من دختر هستم
_മൻ ദൊഹ്‌തർ ഹസ്തം

(ഞാൻ ഒരു പെൺകുട്ടിയാണ്)
________________________
من زن هستم
_മൻ Zaaൻ ഹസ്തം

(ഞാൻ ഒരു സ്ത്രീയാണ്)
________________________
من مرد هستم
_മൻ മർദ് ഹസ്തം

(ഞാൻ ഒരു പുരുഷനാണ്)
____________________


ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക!!

ആകുന്നു' എന്നതിന് است (അസ്ത്) എന്നാണ് പറയുക.
എന്നാൽ من എന്ന സർവ്വനാമത്തിന്റെ കൂടെ است വരുമ്പോൾ അലിഫിന് പകരം തുടക്കത്തിൽ ഹാ' ചേർത്ത് അതിന്റെ അവസാനത്തിൽ നാം ഒരു "م" (മീം) ചേർത്ത് കൊടുക്കണം.
അങ്ങനെയാണ് (ഹസ്തം) هستم എന്ന് രൂപാന്തരപ്പെടുന്നത്.

അടുത്ത ക്ലാസുകളിൽ ഒന്നുകൂടി വ്യക്തമാകും.

നന്നായി മനസ്സിലാകുന്നത് വരെ വായിക്കുക.
ഈ ഭാഗം വ്യക്തമായാൽ നാം പഠിച്ച ഉദാഹരണങ്ങളിൽ നിങ്ങൾക്കിഷ്ടമുള്ള ഒന്ന് കമന്റ് ബോക്സിൽ എഴുതുക.

സീരിയസായി പഠിക്കുന്നവർക്ക് വേണ്ടി, പഠിച്ച ഭാഗങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിലൊരിക്കൽ ഒരു Online Test ഉണ്ടായിരിക്കുന്നതാണ്.

നന്ദി.

8 comments:

  1. من مرد هستم
    മൻ മർദ് ഹസ്തം
    ഞാൻ ഒരു മനുഷ്യനാണ്
    Thanks a lot.

    ReplyDelete
  2. Man pesar hastham 💫
    ഞാൻ ഒരു ആൺകുട്ടിയാണ്

    ReplyDelete

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...