Thursday, October 21, 2021

"ചെയ്യാറുണ്ടോ" എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 3 | Let's Learn English | Spoken English Course in Malayalam | Daily English Classes | Alif Ahad Academy

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 3

"ചെയ്യാറുണ്ടോ" എന്ന ചോദ്യം നാം പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ്.
അതെങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാമെന്ന് നോക്കാം.

നീ നേരെത്തേ എണീക്കാറുണ്ടോ?
നീ എന്നും രാവിലെ നടക്കാറുണ്ടോ? പോലെയുള്ള ഉദാഹരണങ്ങളിൽ നിന്നും ആ പ്രയോഗത്തിന്റെ ശരിരായ ഉപയോം നമുക്ക് മനസ്സിലാക്കാം.

കഴിഞ്ഞ ദിവസങ്ങളിൽ നാം പഠിച്ച 'ചെയ്യാറുണ്ട്', 'ചെയ്യാറില്ല' എന്നീ പ്രയോഗങ്ങൾ മനസ്സിലാക്കിയവർക്ക് ഇന്ന് നാം പഠിക്കാൻ പോകുന്ന പ്രയോഗവും എളുപ്പത്തിൽ ഗ്രഹിക്കാനാകും.


ആദ്യം നമുക്ക് നാം പൊതുവെ ഉപയോഗിക്കാറുള്ള ചില ക്രിയകൾ നോക്കാം.

Sleep : ഉറങ്ങുക
Wake up : ഉണർന്നെഴുന്നേൽക്കുക
Sing : പാട്ട് പാടുക
Read : വായിക്കുക
Love : സ്നേഹിക്കുക

ഇനി ഇതിലേക്ക് എന്നെയോ, നിങ്ങളെയോ, അവളെയോ, അവനെയോ മറ്റാരെങ്കിലുമൊക്കെയോ ചേർക്കുന്നതിന് മുമ്പ് Do അല്ലെങ്കിൽ Does എന്ന് കൂടി ചേർത്താൽ "ചെയ്യാറുണ്ടോ" എന്ന അർത്ഥം ലഭിക്കും.

Do you sleep early? : നീ നേരത്തെ ഉറങ്ങാറുണ്ടോ?

Do they wake up early? : അവർ നേരത്തെ എണീക്കാറുണ്ടോ?

പ്രത്യേകം ശ്രദ്ധിക്കുക!!

Does she sing? : അവൾ പാട്ട് പാടാറുണ്ടോ?

Does he read newspaper : അവൻ പത്രം വായിക്കാറുണ്ടോ?

നോക്കൂ,
He, She, It എന്നിവക്ക് ശേഷം വരുന്ന കിയകളിൽ നാം 's' ചേർക്കാറുണ്ടായിരുന്നു.
എന്നാൽ ഇന്ന് നാം He, She, It എന്നിവക്ക് ശേഷം വന്ന കിയകളിൽ 's' ചേർത്തില്ല.
കാരണം അതിന് പകരം ക്രിയക്ക് മുമ്പിൽ 'Does' എന്ന് ചേർത്തിട്ടുണ്ടല്ലോ...

(ഈ ഭാഗം വ്യക്തമായി എങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ക്രിയകൾ വച്ച് വാക്യങ്ങൾ നിർമ്മിച്ച് കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക..)

സീരിയസായി പഠിക്കുന്നവർക്ക് വേണ്ടി, പഠിച്ച ഭാഗങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിലൊരിക്കൽ ഒരു Online Test ഉണ്ടായിരിക്കുന്നതാണ്.

സ്നേഹം,
നന്ദി.

6 comments:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...