Friday, October 22, 2021

"ചെയ്യാറില്ലേ" എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 4 | Let's Learn English | Free Spoken English Course in Malayalam | Daily English Classes | Alif Ahad Academy


പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 4

ചെയ്യാറില്ലേ എന്ന ചോദ്യത്തിനും ചെയ്യാറുണ്ടോ എന്ന ചോദ്യത്തിനും ഒരേ ഉത്തരമായിരിക്കാമെങ്കിൽ വ്യത്യസ്ഥ സാഹചര്യങ്ങളിലാണ് നാം ഇവ ഉപയോഗിക്കാറുള്ളത്.

നീ ചെയ്യാറില്ലേ?
നീ ഇപ്പോഴും ചെയ്യാറില്ലേ?
നീ ചെയ്യാറുണ്ടോ?
നീ ഇപ്പോഴും ചെയ്യാറില്ലേ?
ഇവയൊക്കെയും നാം മുകളിൽ വായിച്ച പോലെ വ്യത്യസ്ത അർത്ഥങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഇന്ന് നമുക്ക് 'ചെയ്യാറില്ലേ' എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം എന്ന് നോക്കാം.

ഇതിനു മുമ്പ് നാം പഠിച്ച മൂന്ന് പ്രയോഗങ്ങൾ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ നമുക്ക് ഇതും വളരെ പെട്ടന്ന് തന്നെ മനസ്സിലാക്കാം.


'ചെയ്യാറുണ്ടോ' എന്ന പ്രയോഗം പഠിക്കാൻ വേണ്ടി നാം ഉപയോഗിച്ച അതേ ഉദാഹരണങ്ങൾ തന്നെ നമുക്ക് നോക്കാം. വളരെ പെട്ടന്ന് മനസ്സിലാവാൻ വേണ്ടിയാണിത്.

Do you sleep early? : നീ നേരത്തെ ഉറങ്ങാറുണ്ടോ?

Does he read newspaper? : അവൻ പത്രം വായിക്കാറുണ്ടോ?

ഈ രണ്ട് ഉദാഹരണങ്ങളിൽ ചെയ്യാറുണ്ടോ എന്ന് ചോദിക്കാൻ Do അല്ലെങ്കിൽ Does എന്ന വാക്ക് തുടക്കത്തിൽ ചേർക്കുകയാണ് ചെയ്തത്.

ഇനി അവയെ ചെയ്യാറില്ലേ എന്ന അർത്ഥത്തിലേക്ക് കൊണ്ട് വരാൻ വളരെ എളുപ്പമാണ്.
 Do എന്നതിനെ Don't എന്നും Does എന്നതിനെ Doesn't എന്നും ആക്കി മാറ്റിയാൽ സംഗതി തീർന്നു.
Don't എന്നത് Do + not ആണ് എന്നത് ഓർത്തു വെക്കുക.

ഇനി ഉദാഹരണങ്ങൾ നോക്കാം.

Don't you sleep early? : നീ നേരത്തെ ഉറങ്ങാറില്ലേ?

Don't they wake up early? : അവർ നേരത്തെ എണീക്കാറില്ലേ?

Doesn't she sing? : അവൾ പാട്ട് പാടാറില്ലേ?

Doesn't he read newspaper? : അവൻ പത്രം വായിക്കാറില്ലേ?

എല്ലാവർ വ്യക്തമായി എന്ന് വിചാരിക്കുന്നു.
മനസ്സിലായി എങ്കിൽ Study, Laugh എന്നീ ക്രിയകൾ വച്ച് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

സീരിയസായി പഠിക്കുന്നവർക്ക് വേണ്ടി, പഠിച്ച ഭാഗങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിലൊരിക്കൽ ഒരു Online Test ഉണ്ടായിരിക്കുന്നതാണ്.

നന്ദി.

6 comments:

  1. Don't they study Arabic properly ..?
    Don't you study lessons..?
    Doesn't he study mathematics..?
    Doesn't she study Urdu class..?

    ReplyDelete
  2. Don't you sister laugh
    Doesn't she hindi study

    ReplyDelete
    Replies
    1. •Dont you study english?
      •Dont they eat chocolates

      •Doesn't He study persian language?
      •Doesn't It Drink milk?

      Delete

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...