ഈ
പ്രപഞ്ചം
മുഴുവനും
ഒരേ
ഒരു
മനുഷ്യനിൽ
ഉൾക്കെണ്ടിരിക്കുന്നു.
ആ
മനുഷ്യൻ
നീയാണ്.
_ റൂമി (റ)
_________________________
(232)
പ്രേമഭാജനത്തെ
ഓർത്ത്
കണ്ണുനീർ
വാർത്ത്
വിതുമ്പിയ
റൂമി
പറയുന്നു
ചിരിക്കാൻ,
ഇവിടെ
ചിരി
വേറെ ലെവൽ,
കാരണം
ചുണ്ടിലെ
ചിരിയിൽ
കാപട്യം
ഒളിപ്പിക്കാം,
എന്നാൽ
ഹൃത്തിലെ
ചിരി
യാഥാർത്ഥ്യമാണ്.
➖➖➖➖➖➖➖➖➖
ശ്വസിക്കുന്ന
കാലമത്രയും
ചിരിക്കൂ..
ജീവിക്കുന്ന
കാലമത്രയും
പ്രണയിക്കൂ..
_ റൂമി (റ)
_________________________
(233)
ക്ഷമ
മനുഷ്യന്റെ
പ്രത്യേകതയാണ്.
അത്
മൃഗങ്ങളിലോ
മാലാഖമാരിലോ
കാണാനാവില്ല.
മൃഗങ്ങൾക്ക്
ക്ഷമയില്ലാത്തത്
അവയുടെ
ന്യൂനത
കൊണ്ടാണ്.
മാലാഖമാർക്ക്
ക്ഷമയില്ലാത്തത്
അവരുടെ
പൂർണ്ണത
കൊണ്ടാണ്.
അതായത്, -
മൃഗങ്ങൾ
അവയുടെ
വികാരങ്ങളാൽ
കീഴ്പ്പെടുത്തപ്പെട്ടവയാണ്.
അതിനാൽ
അവയ്ക്ക്
ക്ഷമിക്കാനാവില്ല.
എന്നാൽ
മാലാഖമാർ
വികാരങ്ങൾ
തൊട്ട്തീണ്ടാത്തവരാണ്.
അതിനാൽ
അവർക്ക്
ക്ഷമയുടെ
ആവശ്യമില്ല.
എന്നാൽ
മനുഷ്യന്
വികാരങ്ങളും
ക്ഷമിക്കുവാനുള്ള
കഴിവും
നൽകപ്പെട്ടു.
_ ഇമാം ഗസ്സാലി (റ)
_________________________
(234)
കിട്ടിയ
അറിവിനെ
ജീവിതത്തിൽ
പകർത്താതെ
അതിന്റെ
മഹത്വം
വാനോളം
പുകഴ്ത്തി-
പ്പറയുന്നത്
ഇത് വരെ
കഴിക്കാത്ത
ഒരു മിഠായിയുടെ
മധുരത്തെ
കുറിച്ച്
ആരാധനാപൂർവ്വം
ചിന്തിക്കുകയും
സംസാരിക്കുകയും
ചെയ്യുന്നതിന്
തുല്യമാണ്.
_________________________
(235)
ആത്മാവിന്റെ
കണ്ണും
കാതും
തുറന്നവരുമായി
ചേർന്ന്
നിൽക്കുമ്പോൾ
കാഴ്ചയും
കേൾവിയും
നമ്മുക്ക്
ദാനമായി
ലഭിക്കുന്നു.
➖➖➖➖➖➖➖➖
ബുദ്ധിക്കോ
ചിന്തകൾക്കോ
മനസ്സിലാവാത്ത
പല
വിഷയങ്ങളും
കേൾക്കാനുള്ള
കാതുകൾ
ആത്മാവിന്
നൽകപ്പെട്ടിരിക്കുന്നു.
റൂമി (റ)
_________________________
234ശ്രദ്ദേയം
ReplyDelete234ശ്രദ്ദേയം
ReplyDeleteകൃഫയുള്ള നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ