Wednesday, October 20, 2021

"ചെയ്യാറില്ല" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 2 | Spoken English Course | Daily English | Alif Ahad Academy | Let's Learn English

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 2

"ചെയ്യാറില്ല" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം എന്നാണ് ഇന്ന് നാം പഠിക്കുന്നത്. 

കഴിഞ്ഞ ദിവസം നാം പ്രാക്ടീസ് ചെയ്തത് ചെയ്യാറുണ്ട് എന്ന് എങ്ങിനെ ഇംഗ്ലീഷിൽ പറയാം എന്നതായിരുന്നു.

അത് കൃത്യമായി പഠിച്ചവർക്ക് ഈ പ്രയോഗവും വളരെ ഈസിയായി പഠിക്കാം.


നമുക്ക് കഴിഞ്ഞ ദിവസം പ്രാക്ടീസ് ചെയ്ത ഉദാഹരണങ്ങൾ തന്നെ എടുക്കാം.

Drive : വണ്ടിയോടിക്കുക
Write : എഴുതുക
Drink : കുടിക്കുക
Run : ഓടുക
Eat : തിന്നുക

ഇനി ഇതിലേക്ക് എന്നെയോ, നിങ്ങളെയോ, അവളെയോ, അവനെയോ മറ്റാരെങ്കിലുമൊക്കെയോ ചേർത്തതിന് ശേഷം Don't അല്ലെങ്കിൽ Doesn't എന്ന് കൂടി ചേർത്താൽ "ചെയ്യാറില്ല" എന്നായി.

I don't drive : ഞാൻ വണ്ടിയോടിക്കാറില്ല.

You don't write : നീ എഴുതാറില്ല.

They don't drink tea : അവർ ചായ കുടിക്കാറില്ല.

We don't play cricket : ഞങ്ങൾ ക്രിക്കറ്റ് കളിക്കാറില്ല.

(ശ്രദ്ധിക്കുക! കഴിഞ്ഞ ദിവസം കമന്റ് ബോക്സിൽ പ്രാക്ടീസ് ചെയ്ത ചിലർ I writes പോലെ I എന്നതിന് ശേഷം 's' എന്ന് ചേർത്തതായി കണ്ടു. I, You, They, We, എന്നതിന് ശേഷമുള്ള ക്രിയയിൽ 's' കൊണ്ടുവരരുത്. ഇനി ശ്രദ്ധിക്കുമല്ലോ..)

He doesn't run : അവൻ ഓടാറില്ല.

She doesn't come : അവൾ വരാറില്ല.

It doesn't jump : ഇത് ചാടാറില്ല.

My cat doesn't eat : എന്റെ പൂച്ച ഭംക്ഷണം കഴിക്കാറില്ല.

"ചെയ്യാറുണ്ട്" എന്ന് പറയാൻ വേണ്ടി He, She, It, ഏതെങ്കിലും ഒരാളുടെ/ ഒരു വസ്തുവിന്റെ പേരിന് ശേഷം 's' ചേർത്തതിന് പകരം "ചെയ്യാറില്ല" എന്ന് പറയാൻ He, She, It, ഏതെങ്കിലും ഒരാളുടെ/ ഒരു വസ്തുവിന്റെ പേരിന് ശേഷം Doesn't എന്നാണ് ചേർക്കേണ്ടത്.

ഈ ഭാഗം വ്യക്തമായി എങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ക്രിയകൾ വച്ച് വാക്യങ്ങൾ നിർമ്മിച്ച് കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക.
നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ എഴുതാം.

നന്ദി..

14 comments:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...