Friday, September 10, 2021

സൂഫികളുടെ മൊഴിമുത്തുകൾ (45-50) || Sufi Quotes in Malayalam

(46)
നീ നിന്റെ 
ഹൃദയത്തെ 
തകർത്തു 
കൊണ്ടേയിരിക്കണം, 
ആ ഹൃദയ കവാടം
നിന്റെ മുമ്പിൽ 
തുറക്കപ്പെടുന്നത് വരെ.

നീ അനുഭവിക്കുന്ന
ഈ വേദനകളെല്ലാം 
നിന്റെ 
പ്രേമഭാജനത്തിൽ 
നിന്നുള്ള 
സന്ദേശവാഹകരണ്, 
ശ്രദ്ധയോടെ വീക്ഷിക്കൂ...

_ റൂമി (റ)
_________________________

(47)
ഞാനിവിടെ
ഇഞ്ചിഞ്ചായി വധിക്കപ്പെടുകയാണങ്കിലും 
എന്നിൽ നിന്നും 
നിന്റെ സ്മരണകൾ
മായുകയില്ല.

_ ഇബ്റാഹീം ബിൻ അദ്ഹം (റ)
_________________________

(48)
ചെയ്തു പോയ
തെറ്റുകൾ ഓർത്ത്
ഖേദവും ദുഃഖവും
വരുന്നില്ലങ്കിൽ, 
അത് 
ഹൃദയം മരിച്ചു
എന്നതിന്റെ
അടയാളമാണ്.

_ ഇബ്നു അതാഇല്ലാഹ് (റ)
_________________________

(49)
ശരീരത്തിന്റെ
ശക്തി ക്ഷയിക്കുന്നത്
രോഗം വരുമ്പോഴാണ്.
എന്നാൽ,
ഹൃദയത്തിന് 
ശക്തിക്ഷയം 
സംഭവിക്കുന്നത് 
അധർമ്മങ്ങൾ 
ചെയ്യുമ്പോഴാണ്. 
രോഗം വന്നാൽ
എത്ര രുചികരമായ
ഭക്ഷണവും 
നമുക്ക് 
ആസ്വദിക്കാനാവില്ലല്ലോ...
അതു പോലെ,
അധർമ്മങ്ങൾ 
അധികരിക്കുമ്പോൾ 
ഹൃദയത്തിനും അത്യനുരാഗത്തിന്റെആനന്ദം 
അനുഭവിക്കാനാവില്ല.

_ ദുന്നൂൻ അൽ മിസ് രി (റ)
_________________________

(50)
ഭക്ഷണമായിരുന്നു
 ആദമിനുണ്ടായ 
ആദ്യ പരീക്ഷണം. 
ആ ഭക്ഷണം 
തന്നെയായിരിക്കും 
അന്ത്യദിനം വരെ
നിനക്കുമുള്ള 
പരീക്ഷണം.

_ ഹസൻ ബസരി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...