Wednesday, September 22, 2021

സൂഫികളുടെ മൊഴിമുത്തുകൾ (106-110) || Sufi Quotes in Malayalam || Alif Ahad | Rumi | റൂമി | ഫരീദുദ്ധീൻ അത്താർ | Fariduddin Athar | സൂഫീ ചിന്തകൾ | സൂഫിസം | Sufism in Malayalam

(106)
ഞങ്ങൾ 
പ്രവാചകരുടെ 
കൂടെ
ആരാധനാലയത്തിൽ
ഇരിക്കുമ്പോൾ
പക്ഷികൾ 
ഞങ്ങളുടെ 
തോളിൽ
വന്നിരിക്കുമായിരുന്നു,
ഒരു പാട് നേരം.

_ പ്രവാചകാനുചരർ
_________________________
(107)
നിനക്കറിയാമോ
നീ
ആരാണെന്ന്?
നീ
ദൈവീക
അക്ഷരങ്ങളുടെ 
ഒരു
ഹസ്തലിഖിതമാണ്.

_ റൂമി (റ)
_________________________
(108)
നിന്റെ 
കൂടെ
സകലരുമുണ്ട്,
പക്ഷെ
ഞാനില്ലങ്കിൽ
നിന്റെ 
കൂടെ 
ആരുമില്ല.
നീ 
ആരോടു
കൂടെയുമല്ലങ്കിലും
നീ 
എന്റെ 
കൂടെയെങ്കിൽ
നീ 
എല്ലാവരോടും
കൂടെയാണ്.

_റൂമി (റ)
_________________________
(109)
നിന്റെ 
ഭോഗേച്ഛകളെ 
നീ 
കരിച്ചു 
കളഞ്ഞാൽ 
ദിവ്യപ്രകാശം 
നിന്നിൽ 
വെളിപ്പെടും. 
പിന്നെ 
ദൈവീക 
രഹസ്യങ്ങൾ
നിന്റെ 
ഹൃദയം 
അറിഞ്ഞു 
തുടങ്ങും. 
അങ്ങിനെ 
നീ 
പരിപൂർണ്ണത
പ്രാപിച്ചാൽ 
നിനക്ക് 
അസ്തിത്വമില്ല. 
പിന്നെ 
അവൻ 
മാത്രം
നിലനിൽക്കും.

_ അത്താർ (റ)
_________________________
(110)
ഓരോ 
നിമിഷവും
അനുരാഗാഗ്നി
കത്തിപ്പടരുന്നു. 
ഒരു 
നൂറ് 
മറകളെയത്
കത്തിച്ച് 
ചാമ്പലാക്കും.
ശേഷം 
നിന്റെ 
ലക്ഷ്യത്തിലേക്ക് 
ഒരായിരം 
ചുവടുകൾ
നിന്നെയും 
വഹിച്ചത് 
മുന്നേറും.
_________________________

1 comment:

  1. Muhammad Ihsan J


    ❣️💚❣️💚❣️💚❣️💚❣️💚❣️💚❣️💚❣️💚❣️

    ReplyDelete

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...