Wednesday, October 27, 2021

അപവാദങ്ങൾ പറഞ്ഞവനോട് ഗുരു നിർദ്ദേശിച്ച പരിഹാര ക്രിയ | Sufi Motivational Story in Malayalam | സൂഫീ കഥകൾ | Alif Ahad

അപവാദങ്ങൾ പറഞ്ഞവനോട് ഗുരു നിർദ്ദേശിച്ച പരിഹാര ക്രിയ 

മറ്റുള്ളവരെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു.
അയാൾ ഒരിക്കൽ ചിന്തിച്ചു, ഞാൻ ഈ ചെയ്യുന്നത് എത്ര മോശമാണ്. 
എത്രയെത്ര ആളുകളുടെ മനസ്സ് ഞാൻ വേദനിപ്പിച്ചു.
എനിക്ക് എങ്ങനെയെങ്കിലും ഈ ദുഷിച്ച സ്വഭാവത്തിൽ നിന്നും രക്ഷ നേടണം.

അങ്ങനെ അയാൾ, താൻ ഇത്രയും നാൾ നടത്തിയ അപവാദ പ്രചാരണങ്ങൾക്ക് പകരമായി ആ ദോഷങ്ങൾ പൊറുത്തു കിട്ടുവാൻ എന്തെങ്കിലും പരിഹാരക്രിയകൾ ചെയ്യുവാൻ വേണ്ടി ഒരു സൂഫി ഗുരുവിനെ സന്ദർശിച്ചു.

സൂഫി ഗുരുവിനോട് അദ്ദേഹം പറഞ്ഞു: ഞാൻ ഒരുപാട് ആളുകളെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നവനാണ്.

ഞാൻ കാരണം പലരും ദുഃഖിച്ചിട്ടുണ്ട്.
അതുകൊണ്ട് എനിക്ക് വല്ല പരിഹാരക്രിയകളും പറഞ്ഞു തരണേ... 

ഒരല്പ സമയം കണ്ണടച്ച് മൗനിയായി ഇരുന്നുകൊണ്ട് മഹാനായ സൂഫീ ഗുരു പറഞ്ഞു, മോനേ നീ ഒരു കുട്ട നിറയെ പക്ഷികളുടെ തൂവലുകൾ ശേഖരിക്കണം. 
ശേഷം അതുമായി നീ ഒഴിഞ്ഞ മരുഭൂമിയിലേക്ക് പോകണം. നിന്റെ കുട്ടയിലുള്ള മുഴുവൻ തൂവലുകളും നീ അവിടെ കളഞ്ഞിട്ട് വരണം. 


വളരെ സന്തോഷത്തോടുകൂടി ഗുരുവിൻറെ സന്നിധാനത്തിൽ നിന്നും അയാൾ മടങ്ങി.

അയാൾ ചിന്തിച്ചു വളരെ ഈസിയായിട്ടുള്ള ഒരു കാര്യമാണല്ലോ ഗുരു എന്നോട് കൽപ്പിച്ചത്. 

അങ്ങനെ അയാൾ ഒരുപാട് പക്ഷി തൂവലുകൾ ശേഖരിച്ച് ഒരു കുട്ടയിൽ നിറച്ചു. 
ശേഷം കുട്ടയുമായി ഒഴിഞ്ഞ ഒരു മരുഭൂമിയിലേക്ക് ചെന്നു.

എന്നിട്ട് കുട്ടയിൽ ഉണ്ടായിരുന്ന മുഴുവൻ തൂവലുകളും അയാൾ അവിടെ ഉപേക്ഷിച്ചു.

 ശേഷം ഗുരുവിൻറെ സന്നിധിയിലേക്ക് വീണ്ടും തിരിച്ച് ചെന്നു കൊണ്ട് അയാൾ പറഞ്ഞു: ഗുരുവേ, നിങ്ങൾ പറഞ്ഞതുപോലെ മുഴുവൻ കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. 
ഇനി എനിക്ക് പോകാമല്ലോ? 

അപ്പോൾ മഹാനായ സൂഫി ഗുരു പറഞ്ഞു. 
പോകാൻ ആയിട്ടില്ല. 

ഇനി നീ ചെയ്യണ്ടേത് എന്തെന്നാൽ,
വീണ്ടും കുട്ടയുമായി ആ തൂവലുകൾ ഉപേക്ഷിച്ച മരുഭൂമിയിലേക്ക് തന്നെ നീ മടങ്ങണം. 

അവിടെ എത്തിയ ശേഷം നീ ഉപേക്ഷിച്ച എല്ലാ തൂവലുകളും കുട്ടിയിലേക്ക് നീ തിരിച്ചു നിറക്കണം. 

ഇത് കേട്ടുകൊണ്ട് സങ്കടത്തോടെ അയാൾ ആ മരുഭൂമിയിലേക്ക് നടന്നു.

ഇനിയൊരിക്കലും ആ തൂവലുകൾ തനിക്ക് കിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായിരുന്നു. 

 ഒരുപാട് സമയം തിരഞ്ഞപ്പോൾ ഒന്നോ രണ്ടോ അവിടെയും ഇവിടെയും തങ്ങിനിന്ന തൂവലുകൾ മാത്രം അയാൾക്ക് ലഭിച്ചു.

ദുഃഖത്തോടെ ഗുരുവിൻറെ മുന്നിലേക്ക് തിരിച്ചെത്തിയ അയാൾ പറഞ്ഞു: ഗുരുവേ, എനിക്ക് ഇത്രയേ കിട്ടിയുള്ളൂ.

അപ്പോൾ ഗുരു പറഞ്ഞു:
മോനേ... നമ്മുടെ നാവിൽ നിന്ന് വരുന്ന വാക്കുകളും ഇതുപോലെയാണ്. 
ഒരിക്കൽ കൈവിട്ടുപോയാൽ പിന്നീട് ഒരിക്കലും അത് തിരിച്ചെടുക്കാനാവില്ല. 
നാം മറ്റൊരാളെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നാൽ, 
കേൾക്കുന്നവർ അത് ഏറ്റെടുക്കുകയും ചെയ്താൽ, അവരത് പ്രചരിപ്പിക്കുക തന്നെ ചെയ്യും. 
നിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയ തൂവലുകൾക്ക് സമാനമായി അപവാദങ്ങൾ പറന്നുനടന്നു കൊണ്ടേയിരിക്കും. 

പിന്നീട് നമുക്ക് കുറ്റബോധം തോന്നുകയും അത് തിരിച്ചെടുക്കാൻ നാം ശ്രമിക്കുകയും ചെയ്താൽ പോലും നമുക്ക് തിരിച്ചെടുക്കാനാവില്ല.

അതുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളിലക്കേ നീ ഇനി ഒരിക്കലും മടങ്ങരുത് എന്ന് ഗുരു ആ ശിഷ്യനോട് ഉപദേശിച്ച് തിരിച്ചയച്ചു.

നന്ദി.

നീ ഒരു വിരുതനല്ല | Let's Learn Persian - 7 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 7

ഇന്ന് നാം പഠിക്കുന്നത് 'നീ______ അല്ല' എന്ന് എങ്ങനെ ഫാർസിയിൽ പറയാം എന്നതാണ്.
കഴിഞ്ഞ ദിവസത്തെ ഭാഗം കൃത്യമായി പഠിച്ചവർക്ക് ഇത് വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ കഴിയും.

മൻ (من) എന്നതിന് ശേഷം 'അല്ല' എന്ന് പറയാൻ നാം നീസ്തം (نيستم) എന്നാണ് ഉപയോഗിച്ചത്.
എന്നാൽ തോ (تو) എന്നതിന് ശേഷം ഹസ്തീ (نيستي) എന്നാണ് ഉപയോഗിക്കുക.


ചില ഉദാഹരണങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്ക് വളരെ വ്യക്തമാകും.

تو بازرگان نيستي
_ തോ ബാzaർഖാൻ നീസ്തീ

നീ ഒരു വ്യാപാരിയല്ല

تو سارق نيستي
_ തോ സാരിഖ് നീസ്തീ

നീ ഒരു കള്ളനല്ല

تو فقير نيستي
_ തോ ഫഖീർ നീസ്തീ

നീ ഒരു ദരിദ്രനല്ല

تو تنبل نيستي
_ തോ തമ്പൽ നീസ്തീ

നീ ഒരു മടിയനല്ല

تو زرنگ نيستي
_ തോ Zaറങ്ക് നീസ്തീ

നീ ഒരു വിരുതനല്ല

ഈ ഭാഗം മനസ്സിലായി എങ്കിൽ കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക.

പഠിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് ശെയർ ചെയ്യുക. 
നാം മാത്രമല്ല, എല്ലാവരും പഠിക്കട്ടെ.
എല്ലാവർക്കും നന്മ ഉണ്ടാവട്ടെ.

നന്ദി.

Tuesday, October 26, 2021

സൂഫികളുടെ മൊഴിമുത്തുകൾ (226-230) || Sufi Quotes in Malayalam || Alif Ahad | Rumi | ഇമാം അലി | ശഖീഖുൽ ബൽഖി | ഇബ്നു അറബി | റൂമി


(226)
നിങ്ങളുടെ
സംസാരത്തിന്റെ
നിലവാരം
നിങ്ങൾ
ഉയർത്തുക,
അല്ലാതെ
ശബ്ദത്തിന്റെ
നിലവാരമല്ല.
ചെടികൾ
വളർന്ന്
പൂക്കൾ
വിരിയുന്നത്
മഴയേറ്റത്
കൊണ്ടല്ലേ,
അല്ലാതെ
ഇടിയേറ്റത്
കൊണ്ടല്ലല്ലോ!..

_ റൂമി (റ)
_________________________

(227)
പ്രവാചകർ
ഈസ (അ)
തന്റെ
ശിഷ്യരോട്
ചോദിച്ചു:
ഒരു 
വിത്ത്
മുളച്ചുവരുന്നത്
എവിടെ
നിന്നാണ്?
ശിഷ്യർ
പറഞ്ഞു:
ഭൂമിയിൽ 
നിന്ന്.
അപ്പോൾ
റൂഹുല്ലാഹ്
പറഞ്ഞു:
അതെ,
ഭൂമി 
പോലുള്ള
ഹൃദയങ്ങളിൽ
നിന്നാണ്
ദിവ്യജ്ഞാനവും
തളിർക്കുന്നത്.
_________________________

(226)
നിന്റെ
നഫ്സിനെ
നീ
ഭൂമിയുടെ
താഴ്ച്ചയിലേക്ക്
മറമാടുമ്പോൾ
നിന്റെ
ഹൃദയം
ആകാശങ്ങളുടെ
അനന്തതയിലേക്ക്
പറന്നുയരും.

_ ഇബ്നു അജീബ (റ)
_________________________

(229)
ഏതു 
കാര്യത്തെയും
വ്യാഖ്യാനിക്കുമ്പോൾ
അവ
കൂടുതൽ
വ്യക്തമാകുന്നു.
എന്നാൽ
ഈ 
പ്രണയം
അങ്ങനെയല്ല.
വിശദീകരണങ്ങൾ
ഇല്ലാതിരിക്കുമ്പോഴാണ്
അത്
കൂടുതൽ
വ്യക്തമാകുന്നത്.

അറിയുക,
പ്രണയം
പൂർണ്ണ
നിശബ്ദതയാണ്.

_റൂമി (റ)
_________________________

(230)
ആരാധനകൾ
ചെയ്യുമ്പോൾ
നാഥന്റെ
അടിയങ്ങൾക്ക് 
ആ 
കർമ്മങ്ങളുടെ
മാധുര്യം
നൽകപ്പെടും.
അങ്ങിനെ
അവൻ
ആ 
മാധുര്യം
ലഭിച്ചതിൽ
സന്തോഷിച്ച്
സമയം
കളയും.
അതവനെ
തിരു സാമീപ്യമെന്ന
യഥാർത്ഥ
ആനന്ദം
ലഭിക്കുന്നതിനെ തൊട്ട്
തടയും.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

"ചെയ്യുകയല്ലേ? / ചെയ്തു കൊണ്ടിരിക്കുകയല്ലേ?" എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 8 | Let's Learn English | Free Spoken English Course in Malayalam | Daily English | Alif Ahad Academy


പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 8

ഇന്ന് നാം പഠിക്കുന്നത് 'ചെയ്തു കൊണ്ടിരിക്കുകയല്ലേ?' / 'ചെയ്യുകയല്ലേ?' എന്ന ചോദ്യ രൂപത്തിലുള്ള ഒരു പ്രയോഗമാണ്.

നിങ്ങൾ ഊഹിക്കുന്നത് പോലെ തന്നെ കഴിഞ്ഞ പാഠഭാഗത്ത് നാം വാക്യത്തിന്റെ തുക്കത്തിലേക്ക് കൊണ്ടുവന്ന (am, is, are) എന്നീ Auxiliary Verbs ന്റെ ശേഷം 'not' എന്ന് മാത്രം ചേർത്ത് കൊടുത്താൽ മതി.

അപ്പോൾ Aren't you?
Isn't he? എന്നൊക്കെയാകും.


എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. Am'nt I എന്ന പ്രയോഗം ഇഗ്ലീഷിൽ ഇല്ല. 
പകരം Aren't I എന്നാണ് ഉപയോഗിക്കുക.

ചില ഉദാഹരണങ്ങൾ നോക്കാം.

I'm talking about him. Aren't I?
ഞാൻ അവനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അല്ലേ?

They are walking to school, aren’t they?
അവർ സ്കൂളിലേക്ക് നടന്നുകൊണ്ടിരിക്കുന്നു. അല്ലേ?

Isn't she writing a story?
അവൾ ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയല്ലേ?

ഇത്തരം പ്രയോഗങ്ങൾ മലയാളത്തിലും കുറവാണ് എന്ന പോലെ ഇംഗ്ലീഷിലും കുറവാണ്. 

ഈ മനസ്സിലായി എങ്കിൽ അവ ഉപയോഗിച്ച് വാക്യങ്ങൾ നിർമ്മിച്ച് കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

നീ ഒരു അദ്ധ്യാപകനാണ് | Let's Learn Persian - 6 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy


Let's Learn Persian - 6

നീ ഒരു വിദ്യാർത്ഥിയാണ്.

'നീ' എന്നതിന് പേർഷ്യനിൽ تو (തോ) എന്നാണ് പറയുക.
ഇന്ന് നാം പഠിക്കുന്നത് تو കൊണ്ടുള്ള വാക്യങ്ങൾ എങ്ങനെ പറയാം എന്നതാണ്.

മൻ (من) എന്നതിന് ശേഷം നാം ഹസ്തം (هستم) എന്നാണല്ലോ ഉപയോഗിച്ചത്. 
എന്നാൽ تو (തോ) എന്നതിന് ശേഷം ഹസ്തീ (هستي) എന്നാണ് ഉപയോഗിക്കുക.


നമുക്ക് ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം.

تو دانشجو هستي
_തോ ദാനിശ്ജൂ ഹസ്തീ

(നീ ഒരു വിദ്യാർത്ഥിയാണ്)
____________
تو معلم هستي
_തോ മുഅല്ലിം ഹസ്തീ

(നീ ഒരു അധ്യാപകനാണ്)
____________
تو راننده هستي
_തോ റാനെന്തെ ഹസ്തീ

(നീ ഒരു ഡ്രൈവറാണ്)
____________
تو پسر هستي
_തോ പെസർ ഹസ്തീ

(നീ ഒരു ആൺകുട്ടിയാണ്)
____________
تو دختر هستي
_തോ ദൊഹ്‌തർ ഹസ്തീ

(നീ ഒരു പെൺകുട്ടിയാണ്)
____________
تو زن هستي
_തോ Zaaൻ ഹസ്തീ

(നീ ഒരു സ്ത്രീയാണ്)
____________
تو مرد هستي
_തോ മർദ് ഹസ്തീ

(നീ ഒരു പുരുഷനാണ്)
_______________

വളരെ ശ്രദ്ധയോടെ മനസ്സിലാകുന്നത് വരെ വായിക്കുക.

ഈ ഭാഗം വ്യക്തമായാൽ നാം പഠിച്ച ഉദാഹരണങ്ങളിൽ നിങ്ങൾക്കിഷ്ടമുള്ളത് കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക.

പഠിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് ശെയർ ചെയ്യുക. 
നാം മാത്രമല്ല, എല്ലാവരും പഠിക്കട്ടെ.
എല്ലാവർക്കും നന്മ ഉണ്ടാവട്ടെ.

നന്ദി.

Monday, October 25, 2021

"ചെയ്യുകയാണോ? / ചെയ്തു കൊണ്ടിരിക്കുകയാണോ?" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 7 | Let's Learn English | Free Spoken English Course in Malayalam | Daily English

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 7

"ചെയ്യുകയാണോ?" / "ചെയ്തു കൊണ്ടിരിക്കുകയാണോ?" എന്ന ചോദ്യ രൂപമാണ് ഇന്ന് നാം പഠിക്കുന്നത്.

കഴിഞ്ഞ രണ്ട് ഭാഗങ്ങൾ വ്യക്തമായി മനസ്സിലായിട്ടുണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ മനസ്സില്ക്കാം.

ഇത്രയേ ഉള്ളൂ..
(am, is, are) എന്നീ Auxiliary Verbs നെ തുടക്കത്തിലേക്ക് കൊണ്ടു വന്നാൽ മാത്രം മതി.


ഉദാഹരണങ്ങൾ നോക്കാം:

Am I walking?
ഞാൻ നടന്നുക്കൊണ്ടിരിക്കുകയാണോ?

Are you sitting?
നീ ഇരിക്കുകയാണോ?

Are they sleeping now?
ഇപ്പോൾ അവർ ഉറങ്ങികൊണ്ടിരിക്കുകയാണോ?

Are we watching?
ഞങ്ങൾ വാച്ച് ചെയ്തുകൊണ്ടിരിക്കുകയാണോ?

Is he doing his work?
അവൻ അവന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണോ?

Is she coming?
അവൾ വന്നുകൊണ്ടിരിക്കുകയാണോ?

Is your cat jumping?
നിന്റെ പൂച്ച ചാടിക്കൊണ്ടിരിക്കുകയാണോ?

ഈ ഭാഗം മനസ്സിലായി എങ്കിൽ 2 ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക. 

പഠിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് ശെയർ ചെയ്യുക. 
നാം മാത്രമല്ല, എല്ലാവരും പഠിക്കട്ടെ.
എല്ലാവർക്കും നന്മ ഉണ്ടാവട്ടെ.


നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (221-225) || Sufi Quotes in Malayalam || Alif Ahad | Rumi | ഇമാം അലി | ശഖീഖുൽ ബൽഖി | ഇബ്നു അറബി | റൂമി

(221)
എന്നി-
ഷ്ടഭാജന-
മെൻ 
മനം
കവർന്ന
നാൾ 
മുതൽ,
അവനല്ലാത്തൊരിടം
എൻ
നെഞ്ചകത്തില്ല,

എൻ 
മിഴിയിൽ 
നിന്നും
മേനിയിൽ 
നിന്നും
അവനൊളിച്ചിരിപ്പെങ്കിലും
ഹൃദയാന്തങ്ങളിൽ-
നിന്നവൻ
ഒരു 
നാളും
മറയില്ല.

_ ഇമാം അലി (റ)
_________________________

(222)
പ്രപഞ്ചനാഥനെ
കുറിച്ച്
തനിക്ക്
എത്രത്തോളം
ജ്ഞാനം
ഉണ്ടെന്ന്
അറിയാൻ
ഒരാൾക്ക്
ആഗ്രഹമുണ്ടെങ്കിൽ
അവൻ
രണ്ട് 
കാര്യങ്ങൾ
വീക്ഷിക്കട്ടെ..

ഒന്ന് :
നാഥനോട്
അവൻ
ചെയ്ത
വാഗ്ദാനങ്ങൾ

രണ്ട് :
ജനങ്ങളോട്
അവൻ
ചെയ്ത
വാഗ്ദാനങ്ങൾ.

ഈ 
രണ്ട്
വാഗ്ദാനങ്ങളിൽ
ഏതിനോടാണ്
അവന്റെ
ഹൃദയത്തിന്
ഏറ്റവും
കൂടുതൽ
അടുപ്പം
എന്ന് 
ശ്രദ്ധിച്ചാൽ
അറിയാം
(അവന്റെ
ആത്മജ്ഞാനത്തിന്റെ
ആഴം.)

_ ശഖീഖുൽ ബൽഖി (റ)
_________________________

(223)
നാഥൻ
നൽകുന്ന
ഏറ്റവും
വലിയ
അനുഗ്രഹം
വേദനകളായിരുന്നില്ല
എങ്കിൽ
അവന്റെ
ഇഷ്ടഭാജനങ്ങളായ
പ്രവാചക
സ്രേഷ്ടന്മാർക്ക്
അവൻ
വേദനകളെ
നൽകുമായിരുന്നോ?

_ ഇബ്നു അറബി (റ)
_________________________


(224)
പ്രണയമില്ലാതെ
കഴിഞ്ഞുപോകുന്ന
ജീവിതത്തെ
ഒരു 
ജീവിതമായി
പരിഗണിക്കാനാവില്ല. 
പ്രണയമാണ്
ജീവജലം.
നിന്റെ
ഹൃദയം 
കൊണ്ടും
ആത്മാവ് 
കൊണ്ടും
ആ 
പ്രണയത്തെ
നീ
വാരിപ്പുണരൂ..

_ റൂമി (റ)
_________________________

(225)
സൂര്യന്റെ
കഠിനതാപമുള്ള
രശ്മികളേറ്റ്
ഉരുകിയൊലിക്കുന്ന
മേഘങ്ങളെ 
പോലെ
പ്രണയത്തിന്റെ
തീക്ഷ്ണതയിലകപ്പെട്ട്
എനിക്കും
മരിക്കണം.
_________________________

അസൂയക്ക് ഒരു ഒറ്റമൂലി | How to get rid of jealousy | Alif Ahad

അസൂയക്ക് ഒരു ഒറ്റമൂലി

നമുക്ക് എപ്പോഴെങ്കിലും ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ?
മറ്റുള്ളവരെപ്പോലെ അവർക്കുള്ളതെല്ലാം എനിക്കും വേണം എന്ന ആഗ്രഹം എപ്പോഴാണ് അസൂയ ആയി മാറുന്നത് എന്നറിയാമോ? 
നമ്മുടെ സുഹൃത്തിന് ലഭിച്ച ഒരു അനുഗ്രഹം അവന് നഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുമ്പോഴാണ് അസൂയ എന്ന മഹാമാരി നമ്മെ പിടികൂടുന്നത്.

 നാം ചിന്തിക്കുക, ഏഷണി, പരദൂഷണം, എന്നീ രണ്ട് സ്വഭാവം നമുക്ക് ഉണ്ടെങ്കിൽ നമ്മിൽ അസൂയയുമുണ്ട് എന്ന് നാം മനസ്സിലാക്കണം.
കാരണം ആ രണ്ട് സ്വഭാവദൂശ്യങ്ങൾ മനസ്സിനുള്ളിലെ അസൂയയുടെ ഫലമായി ഉണ്ടാകുന്നതാണ്.

പ്രവാചകർ പറഞ്ഞു: "വിറകിനെ തീ തിന്നുന്നത് പോലെ അസൂയ നമ്മിലുള്ള നന്മകളെ തിന്നുകളയും."

താഴ്മ, ആത്മവിശ്വാസം, ദയ, സഹാനുഭൂതി, തുടങ്ങിയ ഒരുപാട് നന്മകൾ ജന്മനാ തന്നെ ദൈവം നമ്മിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഈ നന്മകളാണ് നമ്മെ ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാക്കുന്നത്. 
എന്നാൽ അസൂയ എന്ന വിപത്ത് നമ്മിലുണ്ടെങ്കിൽ നമ്മുടെ ചിന്തകളെ അത് വികലമാക്കും.
നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും അത് നഷ്ടപ്പെടുത്തും. 
പോസിറ്റീവ് ചിന്തകളും ശുഭാപ്തിവിശ്വാസവും നമ്മിൽനിന്ന് അന്യമാകും. 

നാം ശ്രദ്ധിച്ചിട്ടുണ്ടോ? ആരോടെങ്കിലും അസൂയ തോന്നുമ്പോൾ, ദേഷ്യം പിടിക്കുമ്പോഴെന്നപോലെ നമ്മുടെ ശരീരം ചൂടായിട്ടുണ്ടാകും.
ഹൃദയമിടിപ്പ് കൂടിയിട്ടുണ്ടാകും.
കാരണം, നമ്മുടെ ബുദ്ധി ആഗ്രഹിച്ചാലും നമ്മുടെ ഹൃദയത്തിന് അതൊന്നും ഇഷ്ടമില്ല എന്നർത്ഥം.

അസൂയ ആപേക്ഷികമാണ്. നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന മേഖലയിലാണ് നമുക്ക് അസൂയ ഉണ്ടാവുക. 
അത് പണമാകാം, പ്രശസ്തിയാകാം, പദവികളാകാം, സൗന്ദര്യമാകാം, മറ്റു പലതുമാകാം.
എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും ചിലപ്പോൾ അത് നമ്മെ പിടികൂടിയിട്ടുണ്ടാകും.

ഇനി, അസൂയ എന്ന ദുർചിന്ത ഇല്ലാതെയാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒറ്റമൂലി പറയാം.
എപ്പോഴെങ്കിലും നമ്മുക്ക് ഒരാളോട് അസൂയ തോന്നിയാൽ, 
അത് ചിലപ്പോൾ അയാളെ കുറിച്ച് നാം ചിന്തിക്കുമ്പോഴാവാം, അയാളെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോഴാവാം.
എപ്പോഴാണെങ്കിലും, 
നമുക്ക് അസൂയ തോന്നുന്ന മാത്രയിൽ പ്രസ്തുത വ്യക്തിക്ക് വേണ്ടി നാം മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക.


അയാളിലുള്ള എന്ത് ഗുണമാണ് നമ്മെ അസൂയപ്പെടുത്തുന്നത് അത് ഇനിയുമിനിയും അയാളിൽ വർദ്ധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക. 

അസൂയ തോന്നുന്ന സമയത്തെല്ലാം ഇങ്ങനെ ചെയ്താൽ അയാളിലുള്ള ഗുണം നമ്മുടേതായി നമുക്ക് അനുഭവപ്പെടും. 
അയാളുടെ ലാഭം നമ്മുടെ ലാഭമായി തോന്നും.
അയാളുടെ നഷ്ടത്തിൽ അയാളെക്കാൾ ചിലപ്പോൾ നാം ദുഃഖിക്കും.
ആത്മാർത്ഥതയും, നമ്മുടെ മനസ്സിന് കൂടുതൽ വിശാലതയും കൈവരും.

നമുക്ക് ചുറ്റുമുള്ളതല്ലാം നമ്മുടേതായി തോന്നുമ്പോൾ നമ്മുടെ സ്വാർത്ഥത കുറയും. ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ജനന-മരണത്തിനിടക്ക് നമ്മോട് ബന്ധപ്പെടുന്നതെല്ലാം നമ്മുടേതാണെന്ന ചിന്തയാണ് നമുക്ക് വേണ്ടത്. 

നന്ദി.

ഞാൻ ഒരു ആൺകുട്ടിയല്ല | Let's Learn Persian - 5 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 5

പേർഷ്യൻ ഭാഷയിൽ "ഞാൻ ____ അല്ല" എന്ന് എങ്ങനെ പറയാം എന്നാണ് ഇന്ന് നാം പഠിക്കുന്നത്.

ഞാൻ ____ ആകുന്നു എന്ന് പറയാൻ നാം (ഹസ്തം) هستم എന്നാണ് ഉപയോഗിച്ചത്. 
അപ്പോൾ, 'അല്ല' എന്ന് പറയാൻ അതിന്റെ ഓപോസിറ്റ് ഉപയോഗിച്ചാൽ മതി.
എന്തായിരിക്കും??
.
.
.
നീസ്തം (نيستم) 
ഹസ്തം എന്നതിലെ 'ഹ' കളഞ്ഞ് പകരം 'നീ' എന്ന് ചേർത്ത് കൊടുക്കുക.


കഴിഞ്ഞ ദിവസത്തെ ഉദാഹരണങ്ങൾ തന്നെ നമുക്ക് രൂപാന്തരപ്പെടുത്തി നോക്കാം.

من دانشجو نيستم
_മൻ ദാനിശ്ജൂ നീസ്തം

(ഞാൻ ഒരു വിദ്യാർത്ഥിയല്ല)
____________________
من معلم نيستم
_മൻ മുഅല്ലിം നീസ്തം

(ഞാൻ ഒരു അധ്യാപകനല്ല)
____________________
من راننده نيستم
_മൻ റാനെന്തെ നീസ്തം

(ഞാൻ ഒരു ഡ്രൈവറല്ല)
____________________
من پسر نيستم
_മൻ പെസർ നീസ്തം

(ഞാൻ ഒരു ആൺകുട്ടിയല്ല)
____________________
من دختر نيستم
_മൻ ദൊഹ്‌തർ നീസ്തം

(ഞാൻ ഒരു പെൺകുട്ടിയല്ല)
____________________
من زن نيستم
_മൻ Zaaൻ നീസ്തം

(ഞാൻ ഒരു സ്ത്രീയല്ല)
____________________
من مرد نيستم
_മൻ മർദ് നീസ്തം

(ഞാൻ ഒരു പുരുഷനല്ല)
________________

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക!!

'അല്ല' എന്നതിന് نيست (നീസ്ത്) എന്നാണ് പറയുക.
എന്നാൽ من എന്ന സർവ്വനാമത്തിന്റെ കൂടെ نيست വരുമ്പോൾ അതിന്റെ അവസാനത്തിൽ നാം ഒരു "م" (മീം) ചേർത്ത് കൊടുക്കണം.
അങ്ങനെയാണ് (ഹസ്തം) نيستم എന്നായി മാറുന്നത്.


നന്നായി മനസ്സിലാകുന്നത് വരെ വായിക്കുക.
ഈ ഭാഗം വ്യക്തമായാൽ നാം പഠിച്ച ഉദാഹരണങ്ങളിൽ നിങ്ങൾക്കിഷ്ടമുള്ള ഒന്ന് കമന്റ് ബോക്സിൽ എഴുതുക.

പഠിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് ശെയർ ചെയ്യുക. 
നാം മാത്രമല്ല, എല്ലാവരും പഠിക്കട്ടെ.
എല്ലാവർക്കും നന്മ ഉണ്ടാവട്ടെ.

To join Whatsapp group 7907036060

നന്ദി.

Sunday, October 24, 2021

"ചെയ്തുകൊണ്ടിരിക്കുകയല്ല" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 6 | Let's Learn English | Free Spoken English Course in Malayalam | Daily English

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 6

കഴിഞ്ഞ ഭാഗത്ത് നാം പഠിച്ചതിന്റെ വിപരീത പ്രയോഗമാണ് നാം ഇന്ന് പഠിക്കുന്നത്.
അഥവാ "ചെയ്തു കൊണ്ടിരിക്കുകയല്ല."

ഈ പ്രയോഗം ലഭിക്കാൻ നാം ചെയ്യേണ്ടത് കഴിഞ്ഞ ദിവസം നാം പഠിച്ച (am, is, are) ഇവക്ക് ശേഷം 'not' എന്ന് ചേർത്ത് കൊടുത്താൽ മതി.
മറ്റൊരു മാറ്റവും വരുത്തേണ്ടതില്ല.

കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിൽ തന്നെ മാറ്റം വരുത്താം.


I am not walking.
ഞാൻ നടന്നുക്കൊണ്ടിരിക്കുകയല്ല.

You are not sitting.
നീ ഇരിക്കുകയല്ല.

They are not sleeping now.
ഇപ്പോൾ അവർ ഉറങ്ങികൊണ്ടിരിക്കുകയല്ല.

We are not watching.
ഞങ്ങൾ വാച്ച് ചെയ്തുകൊണ്ടിരിക്കുകയല്ല.

He is not doing his work.
അവൻ അവന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയല്ല.

She is not coming.
അവൾ വന്നുകൊണ്ടിരിക്കുകയല്ല.

Cat is not jumping.
പൂച്ച ചാടിക്കൊണ്ടിരിക്കുകയല്ല.

(ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നതിന് പകരം മലയാളത്തിൽ നാം 'ചെയ്യുന്നില്ല' എന്നും ഉപയോഗിക്കാറുണ്ട്. രണ്ടും ഒരേ അർത്ഥമാണ്.)

ഈ ഭാഗം മനസ്സിലായി എങ്കിൽ 2 ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി

സൂഫികളുടെ മൊഴിമുത്തുകൾ (216-220) || Sufi Quotes in Malayalam || Alif Ahad | Rumi | Abu Yazid al Bostami | റൂമി | ബായസീദുൽ ബിസ്ത്വാമി

(216)
നാഥന്റെ
സൃഷ്ടികളിൽ
തന്നേക്കാൾ
മോശപ്പെട്ട
ആളുകൾ
ഉണ്ടെന്ന്
ഒരാൾ
ഭാവിക്കുന്ന
കാലത്തോളം
അവൻ
അഹങ്കാരിയാണ്.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(217)
ഞാൻ 
പുസ്തകങ്ങളോടും
നക്ഷത്രങ്ങളോടുമുള്ള
അന്വേഷണങ്ങൾ
അവസാനിപ്പിച്ചിരിക്കുന്നു.
പക്ഷെ,
ഞാനിപ്പോഴും
അന്വേഷകൻ
തന്നെയാണ്.
എന്റെ 
ആത്മാവിന്റെ
അനുശാസനങ്ങളെ
മാത്രം
അനുസരിക്കാൻ
തുടങ്ങിയ
ഒരന്വേഷകൻ.

_ റൂമി (റ)
_________________________

(218)
നിങ്ങളും
ഒരുപാട്
തിരയുന്നുണ്ടായിരിക്കാം,
ചില്ലകളിൽ.

എന്നാൽ,
കാര്യം
കിടക്കുന്നത്
വേരുകളിലാണെന്ന് മാത്രം.

_ റൂമി (റ)
_________________________

(219)
ഓരോ
ശ്വാസത്തിലും
ഞാൻ
ഗാഢപ്രണയത്തിന്റെ
വിത്തുകൾ
നട്ടുകൊണ്ടിരിക്കുന്നു.
ഹൃദയ
രാജ്യത്തെ
കർഷകനാണു
ഞാൻ.

_ റൂമി (റ)
_________________________

(220)
ചിലയാളുകളുണ്ട്,
നേട്ടങ്ങളുടെ
കണക്കു-
പുസ്തകങ്ങളൊന്നും
സൂക്ഷിക്കാത്ത,
വലിയ 
സമ്പന്നനാവാനൊന്നും
ആഗ്രമില്ലാത്ത,
വല്ലതും
നഷ്ടപ്പെടുമോ
എന്ന്
ഭയമില്ലാത്ത,
സ്വന്തം
വ്യക്തിവൈശിഷ്ട്യത്തോട്
ഒരു
തരി പോലും
ശുഷ്കാന്തി
കാണിക്കാത്ത
ചിലർ.
അവർ
മോചിതരാണ്,
അതിരില്ലാത്ത
സ്വാതന്ത്ര്യം
അനുഭവിക്കുന്നവർ.

_ റൂമി (റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...