Friday, March 25, 2022

സൂഫികളുടെ മൊഴിമുത്തുകൾ (471-475) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ജലാലുദ്ധീൻ റൂമി (റ) | ഖലീൽ ജിബ്രാൻ

(471)
ആത്മാക്കളെന്ന
ആകാശങ്ങളെ
നാഥൻ
സജ്ജീകരിച്ചു.
നാഥന്റെ
സത്തയുടെയും
വിശേഷണങ്ങളുടെയും
ദീപ്തകിരണങ്ങൾ
വെളിപ്പെടുന്ന
ഇടങ്ങളെത്രെ
അത്..

~ഗുരു💚
_________________________

(472)
നാഥൻ
ശരീരങ്ങളെന്ന
ഭൂമിയെ
സജ്ജീകരിച്ചു.
അത്
അവന്റെ
ഖദ്ർ ഖളാഇന്റെ
(വിധിയുടെ)
ക്രയവിക്രയങ്ങൾ
ദൃശ്യമാകുന്ന
ഇടങ്ങളത്രെ..
അതോടൊപ്പം
നാഥനോടുള്ള
ദാസ്യത്വത്തിന്റെ
അടയാളങ്ങൾ
വെളിപ്പെടേണ്ടയിടവും.

~ഗുരു🖤
_________________________

(473)
നിങ്ങളുടെ
ചിന്ത
ഒരു
പനിനീർപൂവെങ്കിൽ
നിങ്ങൾ
ഒരു
പനിനീർപൂന്തോപ്പാണ്.

ഇനി,
നിങ്ങളുടെ
ചിന്ത
മുള്ളാണെങ്കിൽ
നിങ്ങൾ
അടുപ്പിൽ
വെക്കാൻ
കൊള്ളുന്ന
ഒരു
വിറക്
മാത്രമാണ്.

റൂമി(റ)
_________________________

(474)
ക്ഷമയുടെ 
വയലിൽ 
ഞാനെന്റെ 
വേദനയെ 
നട്ടപ്പോൾ 
അത് 
സന്തോഷത്തിന്റെ 
ഫലങ്ങൾ 
നൽകി.

~ഖലീൽ ജിബ്രാൻ🤎
_________________________

(475)
യഥാർത്ഥ
മനുഷ്യർക്ക്
മാത്രം
അറിയാവുന്ന
ആൽക്കമി
പഠിക്കൂ...

നിങ്ങൾക്ക്
നൽകപ്പെടുന്ന
വിഷമങ്ങളും
ദുഃഖങ്ങളും
സന്തോഷത്തോടെ
സ്വീകരിക്കുന്ന
നിമിഷം,
വാതിൽ
തുറക്കപ്പെടും.

~ റൂമി(റ)

_________________________

Tuesday, March 22, 2022

സൂഫികളുടെ മൊഴിമുത്തുകൾ (466-470) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | റൂമി | ഇബ്നു അജീബ (റ)

(466)
മുരീദിന്റെ
കിതാബും
അവന്റെ
ഹൃദയത്തിന്റെ
ഖിബ് ലയും
ഗുരുവാണ്.

~സൂഫി🖤
_________________________

(467)
നിങ്ങളുടെ
യുവത്വത്തിന്റെ
പ്രസരിപ്പ്
കണ്ട്
നിങ്ങൾ
വഞ്ചിതരാവരുത്.
കാരണം
വളരെ
പെട്ടന്ന് തന്നെ
അത്
നിങ്ങളിൽ
എടുത്ത്
കളയപ്പെടാം.

~ഗുരു💚
_________________________

(468)
മനുഷ്യൻ
അവന്റെ
പ്രകൃതത്തിൽ
നിലനിൽക്കുന്ന
കാലമത്രയും
അവൻ
ക്ലേശകരമായ
അവസ്ഥയിൽ
തന്നെയായിരിക്കും.
എന്നാൽ
മാനുഷിക
പ്രകൃതം
നശിച്ച്
അവന്റെ
അടിസ്ഥാത്തിലേക്ക്
അവൻ
തിരിച്ച് 
പോയാൽ
അവന്
പരമാനന്ദം
അനുഭവിക്കാം.

~ഇബ്നു അജീബ(റ)
_________________________

(469)
പ്രതീക്ഷകളില്ലാതെ
കണക്കുകൂട്ടലുകളില്ലാതെ
വിലപേശലുകളില്ലാതെ
പ്രണയത്തെ
പരിപാലിക്കാൻ
കഴിയുന്ന
കാലമത്രയും
നാം
സ്വർഗ്ഗത്തിലാണ്.

~റൂമി(റ)
_________________________

(470)
ലോകങ്ങളെല്ലാം
പ്രപഞ്ചനാഥന്റെ
മഹത്വവും
പ്രതാപവും
അഴകും
ലാവണ്യവും
വെളിപ്പെടുന്ന
ഇടമത്രെ...

~ഗുരു❤️
_________________________

Tuesday, March 15, 2022

സൂഫികളുടെ മൊഴിമുത്തുകൾ (461-465) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | റൂമി | ഇമാം ശഅറാനി | ഇബ്റാഹീമുദ്ദുസൂഖി (റ)

(461)
പുതിയ
പ്രണയത്തിനകമേ
മരിക്കൂ
നീ..
മറ്റൊരു
ദിക്കിൽ
നിന്റെ
വഴി
തുടങ്ങുന്നു.
ആകാശമാകൂ
നീ..
തടവറയുടെ
ഭിത്തികൾ
തകർത്തെറിയൂ,.
രക്ഷപ്പെടൂ,
വർണ്ണപ്പകിട്ടോടെ
ആകസ്മികമായി
പിറന്നുവീഴുന്നവരില്ലേ,
അതുപോലെയാകൂ..

~റൂമി(റ)
_________________________

(462)
കട്ടിയേറിയ
മേഘങ്ങളാൽ
നിന്നെ
മൂടപ്പെട്ടിരിക്കുന്നു.
അവയെ
വകഞ്ഞു മാറ്റൂ
മരിക്കൂ..
പിന്നെ
നിശബ്ദനാവൂ..
നീ
മരിച്ചു
എന്നതിന്റെ 
ശക്തമായ
തെളിവാണ്
നിശബ്ദത.

നിന്റെ
പഴയ ജീവിതം
മൗനത്തിൽ
നിന്നും
ക്ഷുബ്ധതയിലേക്കുള്ള
ഓട്ടമായിരുന്നു.

~റൂമി(റ)💜
_________________________

(463)
ധ്യാനം

ഇരിക്കൂ..
നിശ്ചലമായിരിക്കൂ..
പിന്നെ
ശ്രദ്ധിക്കൂ..

~റൂമി(റ)💚
_________________________

(464)
മുരീദിന്റെ
തുടക്കകാലത്ത്
അവന്റെ
ഭക്ഷണം
വിശപ്പാണ്.
അവന്റെ
മഴ
കണ്ണുനീർ 
തുള്ളികളാണ്.

~ഇബ്റാഹീമുദ്ദുസൂഖീ(റ)❤️
_________________________

(465)
മുരീദിന്റെ
കിതാബ്
അവന്റെ
ഹൃദയമാണ്.

~അൽഖുതുബുശ്ശഅറാനി(റ)💚
_________________________

Friday, March 11, 2022

സൂഫികളുടെ മൊഴിമുത്തുകൾ (456-460) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | നജ്മുദ്ദീനുൽ കുബ്റാ | ഇബ്നു അറബി (റ)

(456)
മാലാഖമാരുടെ
വിശേഷണങ്ങൾ
സ്വായത്തമാക്കി,
മുത്വ്-മഇന്ന
എന്ന
അവസ്ഥയിൽ
എത്താതെ,
ഒരാളുടെ
ഹൃദയത്തിലേക്ക്
നാഥൻ
നൽകുന്ന
ദിവ്യപ്രകാശങ്ങൾ
അനുഭവിക്കാൻ
അയാളുടെ
നഫ്സിന്
സാധിക്കില്ല.

~നജ്മുദ്ദീനുൽ കുബ്റാ(റ)
_________________________

(457)
ആകാശത്ത്
നക്ഷത്ര
മണ്ഡലങ്ങളെ
സംവിധാനിച്ച
നാഥൻ
ഹൃദയത്തിലും
പ്രത്യേക
മണ്ഡലങ്ങൾ
സംവിധാനിച്ചിരിക്കുന്നു.
ആകാശത്ത്
നക്ഷത്രങ്ങളും
ഗോളങ്ങളുമാണ്
ഉദിക്കുന്നതെങ്കിൽ,
ഹൃദയത്തിൽ
സംഭവിക്കുന്നത്
ദിവ്യദീപ്തിയുടെ
നേർസാക്ഷ്യം
നൽകുന്ന
സൂര്യോധയങ്ങളും
ദൈവീക
വെളിപാടുകളുടെ
ചന്ദ്രോദയങ്ങളും
ആയിരിക്കും.

~നജ്മുദ്ധീനുൽ കുബ്റാ(റ)
_________________________

(458)
കല്ലുകൾ
പ്രപഞ്ചനാഥനെ
വാഴ്ത്തുന്നത്
ഞാൻ
കേട്ടു.
അവ
നാഥനെ
സ്മരിച്ചുകൊണ്ട്
മൊഴിയുന്നത്
ഞാൻ
അറിഞ്ഞു.

~ഇബ്നു അറബി(റ)
_________________________

(459)
സഹോദരാ
സൂക്ഷിക്കുക,
നിന്റെ
തൊലിയും
അവയവങ്ങളും
നിനക്കെതിരെ
സാക്ഷി 
നിൽക്കുന്ന
ഒരു
ദിനം
വരാനുണ്ട്.
ദുനിയാവിൽ
വെച്ച് തന്നെ
അവയവങ്ങൾ
മൊഴിയുന്നത്
ഞാൻ
കേട്ടിട്ടുണ്ട്.

~ഇബ്നു അറബി(റ)
_________________________

(460)
ദിവ്യപ്രകാശം
പ്രതിഫലിക്കാൻ
➖➖➖➖➖➖➖

ഭാഷയുടെ
(വായ്)
വാതിൽ
അടക്കൂ..
പ്രണയത്തിന്റെ
ജാലകം
(കണ്ണുകൾ)
തുറക്കൂ..
നിലാവ്
വാതിലുകൾ
ഉപയോഗിക്കാറില്ല. 
ജാലകങ്ങളേ
ഉപയോഗിക്കാറൊള്ളൂ..

~സൂഫി
_________________________

Sunday, March 6, 2022

സൂഫികളുടെ മൊഴിമുത്തുകൾ (451-455) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ഇമാം ഗസ്സാലി | നജ്മുദ്ദീനുൽ കുബ്റാ | റോസ് ബഹാൻ ബഖ്‌ലി | ഹംസ അൽബവ്ശീശീ | അബൂ അബ്ദുല്ലാഹിബിൻ ഹനീഫ്(റ)

(451)
പൈശാചിക
പ്രകൃതമായ
ദേഷ്യത്തിന്റെ
പരിണിതഫലങ്ങൾ
പകയും
അസൂയയുമാണ്.
ദുഷിച്ചവരെല്ലാം
ദുഷിച്ചതും
നശിച്ചവരെല്ലാം
നശിച്ചതും
രണ്ട്
കാര്യങ്ങൾ
കാരണമാണ്.

~ഇമാം ഗസ്സാലി(റ)
_________________________

(452)
നിങ്ങൾ
അച്ചടക്കവും
മര്യാദയും
ഉള്ളവരാവുക.
കാരണം
അദബിന്റെ
കടലിൽ
മുങ്ങിയവരല്ലാതെ
ഒരാളും
സൂഫീമാർഗത്തിലൂടെ
രക്ഷ
നേടിയിട്ടില്ല.

~ഹംസ അൽബവ്ശീശീ (റ)
_________________________

(453)
മോനേ..
നിന്റെ
അദബ്
റൊട്ടി
ഉണ്ടാക്കാനുള്ള
മാവ്
പോലെയും,
നിന്റെ
ആരാധനാ
കർമ്മങ്ങൾ
അതിലേക്ക്
ചേർക്കുന്ന
ഉപ്പ്
പോലെയും
ആക്കുക.

~അബൂ അബ്ദുല്ലാഹിബിൻ ഹനീഫ്(റ)
_________________________

(454)
അടിയങ്ങളെ
ഒരാപത്തും
ബുദ്ധിമുട്ടും
പരീക്ഷണങ്ങളൊന്നും
തന്നെയില്ലാതെ
പൂർണ്ണതയിലേക്കെത്തിക്കാൻ
കഴിയുന്ന
നാഥന്റെ
പ്രവർത്തനം
എന്തൊരത്ഭുതം.
ശക്തമായ
പരീക്ഷകൾ
നൽകിക്കൊണ്ട്
അത്യുൽകൃഷ്ടവും
അത്യപൂർവ്വമായ
വഴികളെ
പരിചയപ്പെടുത്താനും
അവന്റെ
അതുല്യമായ
മുഴുവൻ
വിശേഷണങ്ങളെയും
ആത്മാവിലറിയിക്കാനെത്രെ
അത്.

~റോസ് ബഹാൻ ബഖ്‌ലി(റ)
_________________________

(455)
ഹൃദയത്തിന്റെ
സന്ദേശങ്ങൾ
നഫ്സിന്
ഭ്രാന്തമായി
തോന്നും
➖➖➖➖➖➖
ദൈവസ്മരണയിൽ
നിരതമായ
ഹൃദയത്തെ
നിഷേധിയും
കലാപകാരിയുമായ
നഫ്സ്
ഭ്രാന്തനെന്ന്
വിളിച്ച്
അധിക്ഷേപിച്ചുകൊണ്ടിരിക്കും.

~നജ്മുദ്ദീനുൽ കുബ്റാ(റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...