Thursday, December 9, 2021

സൂഫികളുടെ മൊഴിമുത്തുകൾ (371-375) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | മുഹമ്മദു ബിൻ വാസിഅ് | ഹബീബുൽ അജമി | മൗലാനാ റൂമി | ജുനൈദുൽ ബഗ്ദാദി (റ)

(371)
സൂഫീഗുരു
ജുനൈദുൽ
ബഗ്ദാദി(റ)💕
സൂഫീഗീതങ്ങൾ
ആസ്വദിക്കുന്ന
ഒരു
സമാ
സദസ്സിൽ
പങ്കെടുത്തു.
എന്നാൽ
ഒരു
ഭാവമാറ്റവും
ഇല്ലാതെ
തലതാഴ്ത്തി
മൗനിയായി
ഇരിക്കുന്ന
ഗുരുവെ
കണ്ട്
ആളുകൾ
ചോദിച്ചു:
നിങ്ങൾ
ആടുന്നതോ
ഇളകുന്നതോ
കാണാൻ
കഴിയുന്നില്ലല്ലോ!?

ഗുരു
വിശുദ്ധ
ഖുർആനിലെ
ഒരു
സൂക്തം
പാരായണം
ചെയ്തു,

നീ 
പര്‍വ്വതങ്ങൾ
ഉറച്ചുനില്‍ക്കുന്നതാണ് 
കാണുന്നത്
എങ്കിലും
അവ 
മേഘങ്ങള്‍ 
ചലിക്കുന്നത് 
പോലെ 
ചലിക്കുന്നുണ്ട്.
എല്ലാം
നാഥന്റെ
പ്രവർത്തികൾ.
(27:88)
_________________________

(372)
വിശിഷ്ടമായ
പ്രകാശം
കാണാൻ
നിങ്ങൾ
ആഗ്രഹിക്കുന്നു
എങ്കിൽ
മാനവന്റെ
മുഖത്ത്
നോക്കൂ..
അവന്റെ
ചിരിയിൽ
കാണാം
നിങ്ങൾക്ക്
ദിവ്യദീപ്തി.

~ മൗലാനാ റൂമി (റ)
_________________________

(373)
നാഥനെ
ഒരാൾ
അറിഞ്ഞാൽ,
ആത്മജ്ഞാനം
വ്യക്തിയെ
അതുല്യനാക്കിയാൽ,
അവൻ
നാഥനല്ലാത്ത
മറ്റൊരു
വസ്തുവിലേക്കും
നോക്കില്ല.
നാഥനല്ലാത്ത
മറ്റൊന്നിനെയും
തിരഞ്ഞെടുക്കില്ല.

~ മുഹമ്മദുബിൻ വാസിഅ് (റ)
_________________________

(374)
ആത്യന്തിക
ലക്ഷ്യം
പിഴക്കുമ്പോഴാണ്
പുഞ്ചിരിക്കുള്ളിൽ
പോലും
കാപട്യം
ഒളിപ്പിക്കേണ്ടി
വരുന്നത്
_________________________

(375)
കാപട്യത്തിന്റെ
പൊടിപടലം
തൊട്ട്
തീണ്ടാത്ത
ഹൃദയത്തിനേ
സംതൃപ്തി
അനുഭവിക്കാൻ
കഴിയൂ.

~ ഹബീബുൽ അജമി(റ)
_________________________

ഫാർസി പഠിച്ചതിനുശേഷം - ശേഷം - എന്ന് എങ്ങനെ പറയാം | എന്റെ കൂടെ, നിന്റെ കൂടെ | Let's Learn Persian - 23 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 23
കഴിഞ്ഞ ദിവസം നാം പഠിച്ചത് (...ൽ നിന്ന്) എന്നർത്ഥം വരുന്ന از എന്ന പേർഷ്യൻ വാക്കാണ്.

ഇന്ന് നാം പഠിക്കുന്നത് "ശേഷം" എന്നർത്ഥം വരുന്ന രണ്ട് വാക്കുകളാണ്.
അതിലൊന്ന് پس از (പസ് അസ്) എന്നതും മറ്റൊന്ന് بعد از (ബഅ്ദ അസ്) എന്ന വാക്കുമാണ്.


നമുക്ക് ഉദാരഹരണങ്ങൾ നിർമ്മിച്ച് പഠിക്കാം.


پس از خواندن
(പസ് അസ് ഖ്വാന്തൻ)
വായിച്ചതിന് ശേഷം

بعد از خواندن
(ബഅ്ദ അസ് ഖ്വാന്തൻ)
വായിച്ചതിന് ശേഷം


پس از نوشتن
(പസ് അസ് നവിശ്തൻ)
എഴുതിയതിന് ശേഷം

بعد از نوشتن
(ബഅ്ദ അസ് നവിശ്തൻ)
എഴുതിയതിന് ശേഷം

پس از یادگیری
(പസ് അസ് യാദ്ഗീരീ)
പഠിച്ചതിന് ശേഷം


بعد از یادگیری
(ബഅ്ദ അസ് യാദ്ഗീരീ)
പഠിച്ചതിന് ശേഷം


بعد از دوست داشتن
(ബഅ്ദ അസ് ദോസ്ത് ദാശ് തൻ)
സ്നേഹിച്ചതിന് ശേഷം

بعد از خواب
(ബഅ്ദ അസ് ഖ്വാബ്)
ഉറങ്ങിയതിനു ശേഷം 

بعد از بیدار شدن
(ബഅ്ദ അസ് ബീദാർ ശുദൻ)
ഉണർന്നതിനു ശേഷം 

بعد از بازی
(ബഅ്ദ അസ് ബാസീ)
കളിച്ചതിനു ശേഷം 

بعد از حمام کردن
(ബഅ്ദ അസ് ഹമാം കർദൻ)
കുളിച്ചതിനു ശേഷം 

بعد از او
(ബഅ്ദ അസ് ഊ)
അവന് ശേഷം

ഈ ഭാഗം മനസ്സിലായി എന്ന് കരുതുന്നു.
ഉദാഹരണങ്ങൾ നോട്ടിലോ കമന്റ് ബോക്സിലോ എഴുതി പഠിക്കുക.

നന്ദി.

അറബി വാക്കുകളിലെസ്ത്രീലിംഗവും പുല്ലിംഗവുംമനസ്സിലാക്കാം | Let's Learn Arabic - 10 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 10
കഴിഞ്ഞ ദിവസം നാം അറബി ഭാഷയിലെ നാമങ്ങളെ കുറിച്ച് പറിച്ചു.
ഇന്ന് നാം പഠിക്കുന്നത് അറബി ഭാഷയിലുള്ള നാമങ്ങളിലെ സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചാണ്.
അഥവാ, സ്ത്രീലിംഗവും പുല്ലിംഗവും.

മറ്റു ഭാഷകളിലും നമുക്ക് സ്ത്രീലിംഗവും പുല്ലിംഗവും കാണാം.
ഇംഗ്ലീഷിൽ hero & heroine, man & woman പോലെയും
മലയാളത്തിലെ കാമുകൻ & കാമുകി, സ്നേഹിതൻ & സ്നേഹിത പോലെയുമുള്ള വാക്കുകളിൽ നമുക്കീ സ്ത്രീ പുരുഷ വ്യത്യാസം കാണാം.

അറബി വാക്കുകളിലെ സ്ത്രീലിംഗം കണ്ടെത്താൻ ആ വാക്കുകളുടെ അവസാനം ഒരു "ഹാ താ" (ة) ഉണ്ടോ എന്ന് നോക്കിയാൽ മതി.
ഇതാണ് പൊതുവായ നിയമം.


ഈ താഇല്ലാതെയും ചില വാക്കുകൾ സ്ത്രീലിംഗമാവാം.
അവ നാം അടുത്ത ക്ലാസിൽ പഠിക്കും.

നമുക്ക് ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കാം:

സ്ത്രീലിംഗം

عَادِلَة
നീതിമതി

عَامِلَة
ജോലിക്കാരി

فَاضِلَة
ശ്രേഷ്ഠതയുള്ളവൾ

صَالِحَة
സദ്-വൃത്ത

رَابِعَة
നാലാമത്തെ

نَاصِرَة
സഹായിക്കുന്നവൾ 

شَاكِرَة
നന്ദി ചെയ്യുന്നവൾ 

كَاتِبَــة
എഴുതുന്നവൾ

كَامِلة
പരിപൂർണ്ണ

حَافِظَة
സൂക്ഷിക്കുന്നവൾ


പുല്ലിംഗം

عَادِل
നീതിമാൻ

عَامِل
ജോലിക്കാരൻ

فَاضِل
ശ്രേഷ്ഠതയുള്ളവൻ

صَالِح
സദ്-വൃത്തൻ

رَابِع
നാലാമൻ

نَاصِر
സഹായിക്കുന്നവൻ

شَاكِر
നന്ദി ചെയ്യുന്നവൻ

كَاتِب
എഴുതുന്നവൻ

كَامِل
പരിപൂർണ്ണൻ

حَافِظ
സൂക്ഷിക്കുന്നവൻ

ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ എഴുതുക.

നന്ദി.

Wednesday, December 8, 2021

സൂഫികളുടെ മൊഴിമുത്തുകൾ (366-370) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Shams | ശംസ് തബ്രേസ് | മുഹമ്മദുബിൻ വാസിഅ് | സഅദൂനുൽ മജ്നൂൻ | ഗുരു ജുനൈദുൽ ബഗ്ദാദി (റ)

(366)
ഓരോ
ശ്വാസവും
ആത്മീയമായ
ഒരു
പുനർജന്മത്തിനുള്ള
അവസരമാണ്.
പക്ഷെ, 
പുനർജ്ജനിക്കാൻ
നീ
മരണത്തിന്
മുമ്പേ
മരിക്കേണ്ടതുണ്ട്.

~ ശംസ് തബ്രേസ് (റ)
_________________________

(367)
ഒരാൾ
ചോദിച്ചു:
നിങ്ങൾ
അല്ലാഹുവിനെ
അറിഞ്ഞിട്ടുണ്ടോ?

ഒരൽപനേരം
ഒന്നും
മിണ്ടാതെ
തലതാഴ്ത്തി
ഇരുന്നു.
ശേഷം
തലയുയർത്തിയിട്ട്
പറഞ്ഞു:

ഒരാൾ
അല്ലാഹുവിനെ
അറിഞ്ഞാൽ
അവന്റെ
സംസാരം
കുറയും,
അവനെ
മതിഭ്രമം
പിടികൂടും

~ മുഹമ്മദുബിൻ വാസിഅ'(റ)
_________________________

(368)
നീ
നിന്റെ
നാഥനെ
പ്രണയിച്ച്
കൊണ്ട്
ദാസ്യം
ചെയ്യുക.
നിശ്ചയം
പ്രണയി
തന്റെ
പ്രണയഭാജനത്തിന്റെ
ഭൃത്യൻ
തന്നെയായിരിക്കും.

~ സഅദൂനുൽ മജ്നൂൻ (റ)
_________________________

(369)
സൂഫീ 
സംഗീതം
(സമാ)
ആസ്വദിക്കാൻ
ആഗ്രഹിക്കുന്ന
ഒരു
മുരീദിനെ
കണ്ടാൽ
നീ
മനസ്സിലാക്കുക,
അവനിൽ
അലസതയുടെ
അംശം
ഇനിയും
അവനിൽ
ബാക്കിയുണ്ടെന്ന്.

~ ഗുരു ജുനൈദുൽ ബഗ്ദാദി (റ)
_________________________

(370)
സൂഫി
പാട്ടിന്റെയോ
ദിക്റിന്റെയോ
സംഗീതത്തിന്റെയോ
നിസ്കാരത്തിന്റെയോ 
ഖബറിന്റെയോ
കഫൻപുടവയുടെയോ
അടിമയല്ല.
അവർ
നാഥന്റെ
മാത്രം
അടിമയാണ്.
മറ്റെല്ലാം
നാഥനിലേക്കുള്ള
മാർഗ്ഗങ്ങൾ
മാത്രമാണ്.
_________________________

ماضی نا تمام | Past continuous tense in Urdu | പൂർണ്ണ ഭൂതകാലം | Let's Learn Urdu - 9 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 9
ഇംഗ്ലീഷിൽ നാം Past continuous tense എന്ന് പറയുന്നത് ഉർദുവിലേക്ക് വരുമ്പോൾ നാം അതിനെ
'മാസീ നാ തമാം' ماضی نا تمام
എന്ന് വിളിക്കും.
മലയാളത്തിൽ നമുക്കതിനെ അപൂർണ്ണ ഭൂതകാലം എന്ന് വിളിക്കാം.

ഈ നിമഷത്തിന് മുമ്പെപ്പോഴോ,
അതിനി ആയിരം കൊല്ലങ്ങൾക്ക് മുമ്പാണെങ്കിലും,
ഒരു പ്രവൃത്തി തുടർന്ന്കൊണ്ടിരിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കാനാണ് 
'മാസീ നാ തമാം' ماضی نا تمام.

എങ്ങിനെയാണ് 'മാസീ നാ തമാമെന്ന' ക്രിയയെ ജന്മം നൽകുന്നത് എന്ന് നോക്കാം.
"താ ഥാ" (تا تھا) എന്നതിന്റെയോ, 
"രഹാഥാ" رہاتھا എന്നതിന്റെയോ വ്യത്യസ്ഥ രൂപങ്ങൾ 
പ്രവർത്തി ചെയ്യുന്ന ആൾക്കനുസരിച്ച് മാറ്റിക്കൊടുത്താൽ 
'മാസീ നാ തമാം' ماضی نا تمام ഉണ്ടായി.


ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം:-

"താ ഥാ" (تا تھا) എന്നാണ് അവസാനത്തിൽ ചേർക്കുന്നതെങ്കിൽ,

പുല്ലിംഗം

وہ سوتا تھا
അവൻ ഉറങ്ങുകയായിരുന്നു.

وہ سوتے تھے
അവർ ഉറങ്ങുകയായിരുന്നു.

تو سوتا تھا
നീ ഉറങ്ങുകയായിരുന്നു.

تم سوتے تھے
നിങ്ങൾ ഉറങ്ങുകയായിരുന്നു.

میں سوتا تھا
ഞാൻ ഉറങ്ങുകയായിരുന്നു.

ہم سوتے تھے
ഞങ്ങൾ ഉറങ്ങുകയായിരുന്നു.


സ്ത്രീലിംഗം

وہ سوتی تھی
അവൾ ഉറങ്ങുകയായിരുന്നു.

وہ سوتی تھیں
അവർ ഉറങ്ങുകയായിരുന്നു.

تو سوتی تھی
നീ ഉറങ്ങുകയായിരുന്നു.

تم سوتی تھیں
നിങ്ങൾ ഉറങ്ങുകയായിരുന്നു.

میں سوتا تھی
ഞാൻ ഉറങ്ങുകയായിരുന്നു.

ہم سوتے تھے
ഞങ്ങൾ ഉറങ്ങുകയായിരുന്നു.

"രഹാഥാ" رہاتھا എന്നാണ് അവസാനത്തിൽ ചേർക്കുന്നതെങ്കിൽ താഴെ പറയും വിധമായിരിക്കും.
അർത്ഥത്തിൽ വ്യത്യാസമൊന്നുമില്ല.

പുല്ലിംഗം

وہ سورہا تھا
وہ سورہے تھے
تو سورہا تھا
تم سورہے تھے
میں سورہا تھا
ہم سورہے تھے

സ്ത്രീലിംഗം

وہ سورہی تھی
وہ سورہی تھیں
تو سورہی تھی
تم سورہی تھیں
میں سورہی تھی
ہم سورہے تھے

ഈ ഭാഗം മനസ്സിലായി എങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

Tuesday, December 7, 2021

സൂഫിയുടെ ധ്യാനം | മൗലാനാ ജലാലുദ്ധീൻ റൂമി പറഞ്ഞ കഥ Sufi Meditation | Sufi Motivational Story in Malayalam | Alif Ahad

സൂഫിയുടെ ധ്യാനം | Sufi Meditation in Malayalam
സൂഫിയുടെ ധ്യാനം തൻറെ മെഹബൂബിനെ കുറിച്ചുള്ള ഓർമ്മയാണ്. എല്ലാത്തിന്റെയും തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമെല്ലാം ദൈവത്തെ അവൻ സ്മരിക്കുന്നു. 
അവരുടെ ശ്വാസവും നിശ്വാസവുമെല്ലാം പ്രണയ ഭാജനത്തിൻറെ ഓർമ്മയോടെയായിരിക്കും.

സൂഫി സാമ്രാജ്യത്തിലെ സുൽത്താൻ അജ്മീർ ഖാജാ തങ്ങൾ ധ്യാനാവസ്ഥയിൽ ഓരോ ശ്വാസത്തിലും ഏഴുതവണ എൻറെ മഅ്ശൂഖിനെ ഓർക്കുമായിരുന്നു.
അവരുടെ മുഴുവൻ സമയവും ധ്യാനമായിരുന്നു. 

കാല്പനികവും സാങ്കൽപ്പികവുമായ ധ്യാനത്തിനപ്പുറം ഹൃദയത്തിൻറെ ധ്യാന കവാടം തുറന്നു കഴിഞ്ഞാൽ പിന്നെ ആ ധ്യാനത്തിൽ നിന്ന് വിരമിക്കാനാവില്ല.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സൂഫിയുടെ ഹൃദയം നാൾക്കുനാൾ വിശാലമാകുന്നു. 
വിശ്വ ചൈതന്യമായ പ്രപഞ്ചനാഥനെ ഉൾക്കൊള്ളാൻ മാത്രമുള്ള വിശാലതയിലേക്ക് അവൻറെ ഹൃദയം വികാസം പ്രാപിക്കുന്നു.

ഖുദ്സിയ്യായ ഹദീസിൽ ഇങ്ങനെ കാണാം, എന്നെ ഉൾക്കൊള്ളാൻ അർശിനു പോലും സാധ്യമല്ല.
എന്നാൽ മനുഷ്യ ഹൃദയത്തിനു കഴിയും.

ധ്യാനം പ്രിയനോടുള്ള രഹസ്യ സംഭാഷണമാണ്. അതുകൊണ്ട് തന്നെ ഒരാൾ ധ്യാനത്തിലാണോ അല്ലയോ എന്ന് അയാളുടെ പ്രത്യക്ഷ ഭാവം കണ്ട് തിരിച്ചറിയാനാവില്ല.
ഞാൻ പഠിച്ചത് പോലെ തന്നെ മറ്റുള്ളവരും ധ്യാനിക്കണമെന്ന് പറയുന്നതിലും അർത്ഥമില്ല.

 മൗലാനാ ജലാലുദ്ദീൻ റൂമി ഒരു കഥ പറയുന്നുണ്ട്.
ഒരിക്കൽ ഒരു സൂഫി, പൂക്കൾ വിടർന്നു നിൽക്കുന്ന സുന്ദരമായ ഒരു തോട്ടത്തിൽ പ്രവേശിച്ചു. 
വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളും ചെടികളും നിറഞ്ഞ് നിൽക്കുന്ന തോട്ടത്തിന്റെ മനോഹാരിത കണ്ടമാത്രയിൽ അദ്ദേഹം ഉന്മേഷവാനും ആനന്ദഭരിതനുമായി.
അദ്ധേഹം കണ്ണുകളടച്ചു ധ്യാനിയായിരുന്നു. 

ഇത് കണ്ടുനിൽക്കുന്ന ഒരാൾ ചിന്തിച്ചു,
എന്തൊരത്ഭുതം! 
ഇത്രയും സുന്ദരമായ ഒരു തോട്ടത്തിൽ വന്നിരുന്ന് എങ്ങനെ ഇയാൾക്ക് ഉറങ്ങാൻ കഴിയുന്നു. 

അയാൾ സൂഫിയോട് ചോദിച്ചു, 
നിങ്ങൾ എന്തൊരു മനുഷ്യനാണ്.
ഈ വശ്യമാർന്ന പൂന്തോട്ടത്തിൽ ഉറങ്ങുകയോ?! 
നിങ്ങളൊന്ന് കണ്ണു തുറന്നു നോക്കൂ... 
എത്ര സുന്ദരമാണ് ഈ മുന്തിരിത്തോപ്പ്.
വിരിഞ്ഞുനിൽക്കുന്ന പൂക്കളും ഹരിതാഭമായ മരങ്ങളും കണ്ടിട്ട് ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങളെ കുറിച്ച് നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ...


ഇത് കേട്ട് സൂഫി കണ്ണുതുറന്നു.
അദ്ദേഹം പറഞ്ഞു യഥാർത്ഥ അനുഗ്രഹത്തിന്റെ അടയാളങ്ങളെ തൊട്ട് നീ അശ്രദ്ധവാനാണ്. 
നിന്റെ ഹൃദയമാണ് നിനക്ക് അനുഗ്രഹമായി ലഭിച്ച ഏറ്റവും വലിയ സമ്മാനം.
ബാക്കിയുള്ള ഈ ദൃശ്യ വസ്തുക്കൾ മുഴുവനും അതിൻറെ നിഴലുകൾ മാത്രമാണ്.

ഏതുപോലെയെന്നാൽ മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന അരുവിയിൽ ആ വ്യക്ഷങ്ങളുടെ പ്രതിബിംബം ഉണ്ടാവും. 
ആ പ്രതിബിംബങ്ങൾ കണ്ടുകൊണ്ട് ഒരാൾ തെറ്റിദ്ധരിപ്പിക്കുകയാണ്, ഇതാണ് യഥാർത്ഥ തോട്ടമെന്ന്.

യഥാർത്ഥ പൂന്തോട്ടം അതിനടുത്തു തന്നെ ഉണ്ടല്ലോ. നീ നിൻറെ ഹൃദയത്തിലേക്ക് നോക്കൂ.. 

അവിടെ നിന്റെ ഹൃദയനാഥനെ പ്രതിഷ്ഠിക്കൂ... ശാന്തമായി...
അപ്പോൾ അവിടെ ഒഴുകുന്നുണ്ടാകും യഥാർത്ഥ പൂന്തേനരുവികൾ.
അവിടെയുണ്ട് പൂന്തോട്ടവും, അവിടെത്തന്നെയുണ്ട് പ്രണയവും പ്രണയഭാജനവും.


ഈ കഥയിലൂടെ സൂഫി ആസ്വാദനത്തയും അതിലുള്ള ദൈവീക ചിന്തയെയും നിരുത്സാഹപ്പെടുത്തുകയല്ല.
മറിച്ച്, ആ വ്യക്തി മനസ്സിലാക്കിയതിനും അപ്പുറം ധ്യാനത്തിൻറെ മറ്റൊരു തലം കൂടിയുണ്ടെന്ന് അയാളെ ബോധ്യപ്പെടുത്തുകയാണ്.

 ഹൃദയത്തിൽ പ്രണയത്തിൻറെ തിരിനാളം തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ കണ്ണടച്ചാലും കണ്ണ് തുറന്നാലും തനിച്ചിരുന്നാലും ജന മധ്യത്തിലും ആരാധനാലയത്തിലാണെങ്കിലും സ്വന്തം വീട്ടിൽതന്നെയെങ്കിലും അയാൾ ധ്യാനത്തിൽ തന്നെയായിരിക്കും.

 സൂഫിയുടെ ധ്യാനത്തിന് പ്രത്യേക രീതിയിൽ ഒരു ഇറുത്തമോ അല്ലെങ്കിൽ പ്രത്യേക പൊസിഷനോ ഉണ്ടാവണമെന്നില്ല. 

കാരണം ദൈവ വചനം ഇങ്ങനെയാണ്,
Who contemplate the God while standing or sitting or [lying] on their sides
(നിന്നും ഇരുന്നും കിടന്നും തങ്ങളുടെ നാഥനെ ധ്യാനിക്കുന്ന വരാണ് അവർ)

 ഹൃദയത്തിൽ ധ്യാനത്തിന്റെ സുന്ദരനിമിഷങ്ങൾ സദാ അനുഭവിക്കാനാവട്ടെ എന്ന പ്രാർത്ഥനയോടെ.

നന്ദി.

"ഉണ്ട്" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 26 | Free Spoken English Course | Alif Ahad Academy

Let's Learn English - 26
"ഉണ്ട്" എന്ന പ്രയോഗമാണ് നാം ഇന്ന് പഠിക്കുന്നത്.
എനിക്കൊരു കാറുണ്ട്, നിനക്കൊരു വീടുണ്ട്, അവർക്കൊരു സ്വപ്നമുണ്ട് തുടങ്ങിയ പ്രയോഗങ്ങൾ 
ഉദാഹരണമായി പറയാം.

ഈ പ്രയോഗത്തിനായി നമുക്ക് വേണ്ടത് രണ്ട് വാക്കുകളാണ്.
Has & Have.

എനിക്കോ, നിനക്കോ, അവർക്കോ, ഞങ്ങൾക്കോ, അവൾക്കോ, അവനോ, മറ്റാർക്കെങ്കിലുമോ ശേഷം 
Has നെയോ Have നെയോ കൊണ്ട് വന്നാൽ ഉണ്ട് എന്ന
പ്രയോഗം ലഭിക്കും.


നമുക്ക് ഉദാഹരണങ്ങളിലൂടെ പഠിക്കാം.

I have a pen
എനിക്കൊരു പേനയുണ്ട്

You have a book
നിനക്കൊരു പുസ്തകം ഉണ്ട്

They have a car
അവർക്കൊരു കാറുണ്ട്

We have a dream
ഞങ്ങൾക്കൊരു സ്വപ്നമുണ്ട്

He has a job
അവനൊരു ജോലിയുണ്ട്

She has two children
അവൾക്ക് രണ്ട് കുട്ടികളുണ്ട്

It has a tail
അതിനൊരു വാലുണ്ട്

ഈ ഭാഗം മനസ്സിലായെങ്കിൽ എങ്കിൽ ഒരു ഉദാഹരണങ്ങൾ നിങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്നായി പഠിക്കുക.

നന്ദി.

الإسم | അറബി ഭാഷയിലെ നാമങ്ങളെ തിരിച്ചറിയാമോ? | Let's Learn Arabic - 9 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 9
നാമങ്ങൾ അഥവാ പേരുകളെ കുറിച്ചാണ് നാം ഇന്ന് പഠിക്കുന്നത്.
നാമങ്ങൾക്ക് അറബിയിൽ ഇസ്മ് എന്ന് പറയും.

ഈ പാഠഭാഗം പഠിച്ചു കഴിഞ്ഞാൽ പിന്നെ നാം അറബി ഭാഷയിലുള്ള ഏതൊരു വാക്ക് കണ്ടാലും അവ നാമം ആണോ അല്ലയോ എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.

പൊതുവെ അറബി ഭാഷയിലെ നാമങ്ങളെ തിരിച്ചറിയാൻ ചില അടയാളങ്ങൾ മനസ്സിലാക്കിയാൽ മതി.

അതിലൊന്ന് "ْاَل" (അൽ) എന്നതാണ്.
ഏതെങ്കിലും ഒരു പദത്തിന്റെ തുടക്കത്തിൽ നിങ്ങൾ (അൽ) എന്ന് കണ്ടാൽ നിങ്ങൾ ഉറപ്പിച്ചോളു,
ആ വാക്ക് നാമമാണ്.


അൽ മലയാളികളേ,
നമുക്ക് 
ചില ഉദാഹരണങ്ങൾ നോക്കാം..

الشمس
القمر
النجم
الارض
الحبيب
الانسان
الناس
المدرسة
الطيارة

ഇസ്മാണോ അഥവാ നാമമാണോ എന്നറിയാനുള്ള മറ്റൊരു അടയാളം വാക്കിന്റെ അവസാനത്തിൽ "ഉൻ, ഇൻ, അൻ" എന്നീ ശബ്ദങ്ങളിൽ ഏതെങ്കിലും ഒന്നിൽ അവസാനിക്കലാണ്.

ഉദാഹരണങ്ങൾ നോക്കാം.

بَيْتٌ
بَيْتٍ
بَيْتًا

بَابٌ
بَابٍ
بَابًا

سَمَاءٌ
سَمَاءٍ
سَمَاءً

نَارٌ
نَارٍ
نَارًا

مَاءٌ
مَاءٍ
مَاءٌ

അവസാനത്തിൽ 'ഉൻ' എന്ന ശബ്ദം നിരുപാധികമായി ഉണ്ടാവുമെങ്കിലും "ഇൻ, അൻ" ശബ്ദങ്ങൾ ഉണ്ടാവാൻ ചില കാരണങ്ങളുണ്ട്.
അർഥങ്ങളിലും വ്യത്യാസമുണ്ട്.
അത് നമുക്ക് പിന്നീട് പഠിക്കാം.

ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ എഴുതുക.

നന്ദി.

Monday, December 6, 2021

ഭൂമിയിൽ നിന്ന് - ... ൽ നിന്ന് - എന്ന് എങ്ങനെ പറയാം | എന്റെ കൂടെ, നിന്റെ കൂടെ | Let's Learn Persian - 22 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 22
കഴിഞ്ഞ ദിവസം നാം പഠിച്ചത് (മേലെ/ മുകളിൽ) എന്നർത്ഥം വരുന്ന بر എന്ന പേർഷ്യൻ വാക്കാണ്.

ഇന്ന് നമുക്ക് '...ൽ നിന്ന്' എന്ന അർത്ഥം വരുന്ന ഒരു പുതിയ വാക്ക് പഠിക്കാം. 

'അസ്' از എന്ന വാക്കാണ് പേർഷ്യൻ ഭാഷയിൽ ''...ൽ നിന്ന്'' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്.

നമുക്ക് അ ചില ഉദാഹരണങ്ങളിലൂടെ അവ പഠിക്കാം.


از خانه
(അസ് ഖാനെ)
വീട്ടിൽ നിന്ന്

 از مدرسه
(അസ് മദ്രസെ)
സ്കൂളിൽ നിന്ന്

 از شهر
(അസ് ശഹർ)
പട്ടണത്തിൽ നിന്ന് 

 از اتاق
(അസ് ഉതാഖ്)
റൂമിൽ നിന്ന്

 از کشور
(അസ് കെശ്വർ)
രാജ്യത്ത് നിന്ന്

 از آسمان
(അസ് ആസ്മാൻ)
ആകാശത്തുനിന്ന്

 از زمین
(അസ് സമീൻ)
ഭൂമിയിൽ നിന്ന്

 از خورشید
(അസ് ഖുർശീദ്)
സൂര്യനിൽ നിന്ന്

 از ماه
(അസ് മാഹ്)
ചന്ദ്രനിൽ നിന്ന്

 از ستاره
(അസ് സെതാരെഹ്)
നക്ഷത്രത്തിൽ നിന്ന്

ഈ ഭാഗം മനസ്സിലായി എന്ന് കരുതുന്നു.
ഉദാഹരണങ്ങൾ നോട്ടിലോ കമന്റ് ബോക്സിലോ എഴുതി പഠിക്കുക.

നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (361-365) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | മാലികുബിൻ ദീനാർ | ഹസൻ ബസരി | മുഹമ്മദുബിൻ വാസിഅ് (റ) | Hasan Basari | Malik bin Deenar | Muhammed bin Wasih



(361)
ആളുകളെ
കുറിച്ചുള്ള
സംസാരവുമായി
നിന്റെ
അരികിൽ
വരുന്നവർ
നിന്നെ
കുറിച്ചും
ആളുകളോട്
പറയുമെന്ന്
മനസ്സിലാക്കുക.
അതായത്
മറ്റുള്ളവരുടെ
രഹസ്യങ്ങൾ
നിന്നോട്
വന്ന്
പറയുന്നവർ
നിന്റെ
രഹസ്യങ്ങളും
മറ്റുള്ളവരിലേക്ക്
എത്തിക്കുന്നവരാണ്.

~ ഹസൻ ബസരി (റ)
_________________________

(362)
ഞാൻ
തൗറാത്
വായിച്ചു.
നാഥൻ
പറയുന്നു:
ഞാൻ
നിങ്ങളെ
പ്രണയിക്കുന്നു.
പക്ഷെ
നിങ്ങളെന്താ
എന്നെ
പ്രണയിക്കാത്തത്?!

~ മാലികുബിൻ ദീനാർ (റ)
_________________________

(363)
അന്ത്യ
നിമിഷങ്ങളിലെ
ഉപദേശം
➖➖➖➖➖➖➖

നിന്റെ
എല്ലാ
അവസ്ഥകളും
അറിഞ്ഞ്
നിനക്ക്
വേണ്ടതെല്ലാം
സംവിധാനിച്ച്
തരുന്ന
നിന്റെ
നാഥനെ
എല്ലാ
സമയത്തും
നീ
തൃപ്തിപ്പെടുക.

~ മാലികുബിൻ ദീനാർ (റ)
_________________________

(364)
ഒരു
അന്യസ്ത്രീയുടെ
കൂടെ
നീ
തനിച്ചിരിക്കരുത്.
സ്ത്രീ
സാക്ഷാൽ
റാബിഅതുൽ
അദവിയ്യ
തന്നെയാണെങ്കിലും,
മാത്രമല്ല
നീ
അവരെ
വിശുദ്ധ
വേദം
പഠിപ്പിക്കുകയാണ്
എങ്കിലും.
_________________________

(365)
ഏതൊരു
വസ്തുവിനെ
ഞാൻ
നോക്കുകയാണ്
എങ്കിലും
അതിൽ
ഞാൻ
അല്ലാഹുവിനെ
കാണാതിരുന്നിട്ടില്ല.

~ മുഹമ്മദുബിൻ വാസിഅ് (റ)
 _________________________

ماضی بعید | Past perfect tense in Urdu | പൂർണ്ണ ഭൂതകാലം | Let's Learn Urdu - 8 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 8
ഭൂതകാലത്ത് പൂർണ്ണമായും സംഭവിച്ച് കഴിഞ്ഞ ഒരു കാര്യം പറയാൻ നാം ماضي بعيد ആണ് ഉപയോഗിക്കുക.

മലയാളത്തിൽ നാം പറയാറുള്ള ചെയ്തിരുന്നു, നടന്നിരുന്നു, ഉറങ്ങിയിരുന്നു, തിന്നിരുന്നു, കുടിച്ചിരുന്നു പോലെയുള്ള പ്രയോഗങ്ങളാണ് ماضي بعيد.

മാസീ മുത്വ് ലഖും, മാസീ ഖരീബും എങ്ങനെയാണ് വാക്യത്തിൽ ഉപയോഗിക്കേണ്ടത് എന്ന് നാം മുമ്പ് പഠിച്ചു. 

മാസീ ബഈദിൽ സംസാരിക്കാൻ "ഥാ" تها എന്നതിന്റെ വിവിധ രൂപങ്ങൾ വാക്യത്തിന്റെ അവസാനത്തിൽ ചേർത്ത് കൊടുത്താൽ മതി.


പുല്ലിംഗം 

وہ سویا تها
അവൻ ഉറങ്ങിയിരുന്നു.

 وہ سوئے تهے 
അവർ ഉറങ്ങിയിരുന്നു.

تو سویا تها
നീ ഉറങ്ങിയിരുന്നു.

تم سوئے تهے
നിങ്ങൾ ഉറങ്ങിയിരുന്നു.

میں سویا تها
ഞാൻ ഉറങ്ങിയിരുന്നു.

ہم سوئے تهے
ഞങ്ങൾ ഉറങ്ങിയിരുന്നു.

സ്ത്രീലിംഗം

وہ سویى تھی
അവൾ ഉറങ്ങിയിരുന്നു.

 وہ سویى تھیں 
അവർ ഉറങ്ങിയിരുന്നു.

تو سویى تھی 
നീ ഉറങ്ങിയിരുന്നു.

تم سویى تھیں
നിങ്ങൾ ഉറങ്ങിയിരുന്നു.

میں سویى تھی
ഞാൻ ഉറങ്ങിയിരുന്നു.

ہم سوئے تھے
ഞങ്ങൾ ഉറങ്ങിയിരുന്നു.

ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...