Thursday, December 9, 2021

അറബി വാക്കുകളിലെസ്ത്രീലിംഗവും പുല്ലിംഗവുംമനസ്സിലാക്കാം | Let's Learn Arabic - 10 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 10
കഴിഞ്ഞ ദിവസം നാം അറബി ഭാഷയിലെ നാമങ്ങളെ കുറിച്ച് പറിച്ചു.
ഇന്ന് നാം പഠിക്കുന്നത് അറബി ഭാഷയിലുള്ള നാമങ്ങളിലെ സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചാണ്.
അഥവാ, സ്ത്രീലിംഗവും പുല്ലിംഗവും.

മറ്റു ഭാഷകളിലും നമുക്ക് സ്ത്രീലിംഗവും പുല്ലിംഗവും കാണാം.
ഇംഗ്ലീഷിൽ hero & heroine, man & woman പോലെയും
മലയാളത്തിലെ കാമുകൻ & കാമുകി, സ്നേഹിതൻ & സ്നേഹിത പോലെയുമുള്ള വാക്കുകളിൽ നമുക്കീ സ്ത്രീ പുരുഷ വ്യത്യാസം കാണാം.

അറബി വാക്കുകളിലെ സ്ത്രീലിംഗം കണ്ടെത്താൻ ആ വാക്കുകളുടെ അവസാനം ഒരു "ഹാ താ" (ة) ഉണ്ടോ എന്ന് നോക്കിയാൽ മതി.
ഇതാണ് പൊതുവായ നിയമം.


ഈ താഇല്ലാതെയും ചില വാക്കുകൾ സ്ത്രീലിംഗമാവാം.
അവ നാം അടുത്ത ക്ലാസിൽ പഠിക്കും.

നമുക്ക് ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കാം:

സ്ത്രീലിംഗം

عَادِلَة
നീതിമതി

عَامِلَة
ജോലിക്കാരി

فَاضِلَة
ശ്രേഷ്ഠതയുള്ളവൾ

صَالِحَة
സദ്-വൃത്ത

رَابِعَة
നാലാമത്തെ

نَاصِرَة
സഹായിക്കുന്നവൾ 

شَاكِرَة
നന്ദി ചെയ്യുന്നവൾ 

كَاتِبَــة
എഴുതുന്നവൾ

كَامِلة
പരിപൂർണ്ണ

حَافِظَة
സൂക്ഷിക്കുന്നവൾ


പുല്ലിംഗം

عَادِل
നീതിമാൻ

عَامِل
ജോലിക്കാരൻ

فَاضِل
ശ്രേഷ്ഠതയുള്ളവൻ

صَالِح
സദ്-വൃത്തൻ

رَابِع
നാലാമൻ

نَاصِر
സഹായിക്കുന്നവൻ

شَاكِر
നന്ദി ചെയ്യുന്നവൻ

كَاتِب
എഴുതുന്നവൻ

كَامِل
പരിപൂർണ്ണൻ

حَافِظ
സൂക്ഷിക്കുന്നവൻ

ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ എഴുതുക.

നന്ദി.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...